ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ 2026 -27 ഈവനിങ് ഷിഫ്റ്റ് സെഷനിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
പുതിയ അധ്യയന വർഷത്തേക്കുള്ള കെ.ജി 1, കെ.ജി 2, 4 മുതൽ 9 വരെ ഗ്രേഡുകളിലേക്കുള്ള പ്രവേശനമാണ് ആരംഭിച്ചത്. പ്രവേശനം ആഗ്രഹിക്കുന്നർ ഉച്ചക്ക് 1.30 മുതൽ വൈകീട്ട് അഞ്ചുവരെ അൽ വക്റയിലെ ബർവ വില്ലേജിലുള്ള സ്കൂൾ കാമ്പസിലെ അഡ്മിൻ വിഭാഗത്തിലെത്തി അഡ്മിഷൻ ഉറപ്പാക്കാം.
പ്രവേശനം ഉറപ്പാക്കാൻ നവംബർ 27 വ്യാഴം വരെ അവസരമുണ്ട്. നിലവിൽ ഖത്തറിൽ ഇല്ലാത്ത വിദ്യാർഥികൾക്ക് സീറ്റ് റിസർവേഷൻ സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്, അഡ്മിഷൻ ഡെസ്കുമായോ 44151524, 5208 8764 അല്ലെങ്കിൽ 3093 0946 എന്ന നമ്പറിലോ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.