എയ്സ് ഖത്തർ നേതൃത്വത്തിൽ ഇ.പി. അബ്ദുറഹ്മാനെ ആദരിച്ചപ്പോൾ
ദോഹ: ഇന്ത്യൻ എംബസി അപെക്സ് ബോഡി തെരഞ്ഞെടുപ്പിൽ ഇന്ത്യൻ സ്പോർട്സ് സെന്റര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇ. പി. മുഹമ്മദ് അബ്ദുറഹ്മാനെ ഖത്തറിലെ ചേന്ദമംഗലൂർ സ്വദേശികളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ചേന്ദമംഗലൂർ എക്സ്പാട്രിയേറ്റ്സ് ഖത്തർ ആദരിച്ചു.
ക്ലേമോഡലിങ്ങിലൂടെ കൂടുതൽ കാർട്ടൂൺ കഥാപാത്രങ്ങൾ നിർമിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ പത്തു വയസ്സുകാരി ഫെറിൻ ഫാരിസിനെയും യോഗത്തിൽ അനുമോദിച്ചു. എയ്സ് ഖത്തർ പ്രസിഡന്റ് നിസാർ കെ.ടി. അധ്യക്ഷത വഹിച്ചു. ഇ.പി. അബ്ദുറഹ്മാന്, റഫീഖ് ചെറുകാരി, മുൻ പ്രസിഡന്റ് സുബൈർ കൊടപ്പന, ഷഫീഖ് മാടായി, ആലി അമ്പലത്തിങ്ങൽ, സലാം നടുക്കണ്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.