Posted On
date_range Updated On
date_range വെയർഹൗസിൽ അപകടം; മുക്കം സ്വദേശി ഖത്തറിൽ മരണപ്പെട്ടു
ദോഹ: ഖത്തറിലെ ഇൻഡസ്ട്രിയിൽ ഏരിയയിൽ വെയർ ഹൗസിലെ ജോലിക്കിടയിലുണ്ടായ അപകടത്തിൽ കോഴിക്കോട് മണാശ്ശേരി സ്വദേശി മരണപ്പെട്ടു. മുക്കം മണാശ്ശേരിയിലെ മുത്താലം കിടങ്ങൻതടായിൽ മുഹമ്മദ് (ബാബു-56) ആണ് ഞായറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്.
ഭാര്യ: കെട്ടാങ്ങൽ കണ്ടിയിൽ നഫീസ. മക്കൾ: ഷൗക്കത്ത് (സൗദി), ജംഷീറലി (ഖത്തർ), ജുമൈലത്ത് (എൻ.ജി.ഒ കോർട്ടേഴ്സ്), ജംഷീറ (മടവൂർ). മരുമക്കൾ: താജുദ്ദീൻ (എൻ.ജി.ഒ കോർട്ടേഴ്സ്), ഷമീർ (മടവൂർ), ബിസ്ന നസ്റീൻ (അരീക്കോട്), നസ്റീൻ (പാഴൂർ).
ജോലി സ്ഥലത്ത് കണ്ടെയ്നറുകൾ ഇറക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മുഹമ്മദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹമദ് മെഡിക്കൽ കോർപറേഷൻ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.