Posted On
date_range Updated On
date_range തൃശൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മരിച്ചു
ദോഹ: തൃശൂർ വെങ്കിടങ്ങ് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു. തൊയക്കാവ് അമ്പലത്ത് വീട്ടിൽ നിയാസ് (32) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടാണ് നിയാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഭാര്യ ഷഫിയും ആറും മൂന്നും വയസ്സുള്ള മക്കളും നിയാസിനൊപ്പം ഖത്തറിലുണ്ട്. 10 വർഷമായി പ്രവാസിയായ ഇദ്ദേഹം സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു. തൊയക്കാവ് നോർത്ത് ജുമാമസ്ജിദ് സെക്രട്ടറി അബ്ദുൽ അസീസാണ് പിതാവ്. മാതാവ് നൂർജഹാൻ. സഹോദരങ്ങൾ: നവാസ് (ഖത്തർ), നസീമ. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.