Posted On
date_range Updated On
date_range മലപ്പുറം സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി
ദോഹ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി. മലപ്പുറം പുറത്തൂര്‍ ഇല്ലിക്കല്‍ സിദ്ദീഖിന്‍റെ മകന്‍ അഷ്‌റഫ് (22) ആണ് മരിച്ചത്. ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
സഫിയയാണ് മാതാവ്. സഹോദരിമാർ: റിനു ഷെബ്രി, മിന്നു. പിതാവും ഖത്തറിൽ ജോലി ചെയ്യുകയാണ്. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ നാട്ടിലെത്തിച്ചു. ബുധനാഴ്ച രാവിലെ തിരൂർ പുറത്തൂർ ജുമാമസ്ജിദിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.