ഓൾഡ്രിഡ്​ നെജ്​ലി

ഓൾഡ്രിച്​ നെജ്​ലിയുടെ മരണാനന്തര ബഹുമതി

1934 ലോകകപ്പിന്‍റെ ടോപ്​ സ്​കോറർ പുരസ്​കാരപ്പട്ടികയിൽ ചെക്കോസ്ലവാക്യ താരം ഓൾഡ്രിഡ്​ നെജ്​ലിയുടെ പേരാണ്​ കാണുക. അഞ്ച്​ ഗോളടിച്ച്​ ആ ബഹുമതി നേടിയ കാര്യം പക്ഷേ, ഓൾഡ്രിച്​ അറിഞ്ഞില്ല. കാരണം, കളിയും കഴിഞ്ഞ്​ പിന്നീട്​ അരനൂറ്റാണ്ടിലധിം ജീവിക്കുകയും ചെയ്ത ശേഷമായിരുന്നു ഓൾഡിച്രിന്​ ടോപ്​ സ്​കോറർക്കുള്ള ബഹുമതി നൽകിയത്​. ആദ്യം, നാല്​ ഗോൾ വീതം നേടിയ ഇറ്റലിയുടെ ഷിയാവിയോ, ജർമനിയുടെ എഡ്​മണ്ട്​ കോനെൻ എന്നിവർക്കൊപ്പം ഓൾഡ്രിച്ചും ടോപ്​ സ്​കോറർ സ്ഥാനം പങ്കിട്ടുവെന്നായിരുന്നു തീരുമാനം. പിന്നീട്​, ഫുട്​ബാൾ ചരിത്ര പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ 2006ലാണ്​ ഫിഫ ഓൾഡ്രിചിനെ ടോപ്​ സ്​കോറർ ആയി പ്രഖ്യാപിച്ചത്​. സെമിയിൽ ജർമനിക്കെതിരെ രണ്ട്​ ഗോളായിരുന്നു ഓൾഡ്രിച്ചിന്‍റെ പേരിൽ ആദ്യം കുറിച്ചത്​. പിന്നീട്​ ഹാട്രിക്കായി കുറിച്ചതോടെ ആകെ ഗോൾ എണ്ണം അഞ്ചായി ഓൾഡ്രിച്​ ടോപ്​ സ്​കോറർ ആയി മാറി.

Tags:    
News Summary - A posthumous tribute to Aldrich Nejli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.