Posted On
date_range Updated On
date_range പെരുമ്പാവൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: എറണാകുളം പെരുമ്പാവൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. പെരുമ്പാവൂർ പോഞ്ഞാശ്ശേരി നിയാസ് മണേലി ബഷീർ (44) ആണ് ശനിയാഴ്ച രാവിലെ മരണപ്പെട്ടത്. ഒരാഴ്ച മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് ഇദ്ദേഹത്തെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയവെ ശനിയാഴ്ച രാവിലെയായിരുന്നു മരണം.
ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു നിയാസ്. മണേലി കൊച്ചുണ്ണി ബഷീറാണ് പിതാവ്. മാതാവ്: സുലൈഖ. ഭാര്യ: ആരിഫ. മക്കൾ: നെജിമുന്നിസ, മുഹമ്മദ് യാസീൻ. മരുമകൻ: മുഹമ്മദ് ഷിജാസ്.
കൾച്ചറൽ ഫോറം കമ്യൂണിറ്റി സർവീസസിന് കീഴിലുള്ള കൾച്ചറൽ ഫോറം റീപാട്രിയേറ്റ് ടീമിന്‍റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.