കെ.എം.സി.സി മലപ്പുറം ജില്ല കൗൺസിൽ യോഗം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: അന്തരിച്ച കെ.എം.സി.സി നേതാവും ജീവകാരുണ്യ പ്രവർത്തകനും കലാ- കായിക മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ ഓർമക്കായി സ്മാരകം നിർമിക്കാൻ കെ.എം.സി.സി മലപ്പുറം ജില്ല കൗൺസിൽ യോഗം തീരുമാനിച്ചു. അദ്ദേഹം ട്രഷററായി പ്രവർത്തിച്ച പെരിന്തൽമണ്ണ സി.എച്ച് സെന്ററിന് ഒരു സ്ഥിര വരുമാനം ലഭ്യമാകുന്ന വിധമുള്ള ജീവകാരുണ്യ പദ്ധതിയാണ് കമ്മിറ്റി തയാറാക്കുന്നത്. യോഗം മുസ്ലിം ലീഗ് ദേശിയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. പ്രിയപ്പെട്ട കെ. മുഹമ്മദ് ഈസയുടെ ഓർമക്കായി സ്മാരകം ഉയരുന്നത് അദ്ദേഹത്തിന്റെ സേവനങ്ങൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്റ് സവാദ് വെളിയംകോട് അധ്യക്ഷതവഹിച്ചു. ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ, തിരൂർ മണ്ഡലം മുസ്ലിംലീഗ് ജന.സെക്രട്ടറി വെട്ടം ആലിക്കോയ, കെ.എം.സി.സി സംസ്ഥാന ജന. സെക്ര. സലിം നലകത്ത്, സി.വി ഖാലിദ്, അബ്ദുൽ അക്ബർ വേങ്ങശ്ശേരി, റഫീഖ് പള്ളിയാളി, ഇസ്മായിൽ ഹുദവി, അബ്ദുൽ മജീദ് പുറത്തൂർ, മുഹമ്മദ് ലയിസ് കുനിയിൽ സംസാരിച്ചു.
നിർമാണ കമ്മിറ്റിക്ക് യോഗത്തിൽ രൂപം നൽകി. രക്ഷാധികാരികൾ: എം.പി ഷാഫി ഹാജി, എസ്.എ.എം ബഷീർ, വി. ഇസ്മായിൽ ഹാജി, പി.എസ്.എം ഹുസൈൻ, കെ.ബി.കെ മുഹമ്മദ്, പി.പി അബ്ദു റഷീദ്, ഹമദ് മൂസ തിരൂർ. ചെയർമാൻ: ഡോ. അബ്ദുൽ സമദ്. വൈസ് ചെയർമാൻ: സലിം നാലകത്ത്, അബ്ദുൽ നാസർ നാച്ചി, സിവി ഖാലിദ്, പി.കെ അബ്ദുറഹീം, സിദ്ദീഖ് വാഴക്കാട്, അലി മൊറയൂർ, ജാഫർ സാദിഖ് പാലക്കാട്. ജനറൽ കൺവീനർ: സവാദ് വെളിയംകോട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.