Posted On
date_range Updated On
date_range ഉമ്മു ബാബ് തീരത്ത് നിന്ന് 150 മീറ്റർ നീളമുള്ള ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വല നീക്കം ചെയ്തു
ദോഹ: പരിസ്ഥിതി മന്ത്രാലയം സമുദ്ര പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഉമ്മു ബാബ് തീരത്തിന് സമീപത്തെ കടലിൽ നിന്നും 150 മീറ്ററിലധികം നീളമുള്ള ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വല വിജയകരമായി നീക്കം ചെയ്തു. പതിവ് നിരീക്ഷണ പര്യവേഷണങ്ങൾക്കിടയിൽ, വലിച്ചുകെട്ടിയ വല കണ്ടെത്തുകയായിരുന്നു.
ഉപേക്ഷിക്കപ്പെട്ട മത്സ്യ ഉപകരണങ്ങൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക അപകടങ്ങൾ കുറക്കാനും സമുദ്ര ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനുമുള്ള തുടർശ്രമത്തിന്റെ ഭാഗമാണ് വല നീക്കം ചെയ്യലെന്ന് മന്ത്രാലയം അറിയിച്ചു. മത്സ്യങ്ങൾ, ആമകൾ, മറ്റു കടൽ ജീവികൾ എന്നിവയെ കുടുക്കിക്കൊല്ലാനും സമുദ്ര ആവാസവ്യവസ്ഥകൾക്ക് നാശമുണ്ടാക്കാനും വലകൾ കാരണമാകും.
ഉമ്മു ബാബ് തീരത്ത് നിന്ന് 150 മീറ്റർ നീളമുള്ള മത്സ്യബന്ധന വല നീക്കം ചെയ്തു; സമുദ്രസംരക്ഷണവുമായി ഖത്തർ പരിസ്ഥിതി മന്ത്രാലയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.