ഖത്തറിൽ 957 പുതിയ കോവിഡ് രോഗികൾ​, 54 പേർക്ക്​ രോഗമുക്​തി

ദോഹ: ഖത്തറിൽ 957 പേർക്കുകൂടി തിങ്കളാഴ്​ച പുതുതായി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. 54 പേർക്കുകൂടി​ രോഗമുക്​തി ഉണ്ടായിട്ടുണ്ട്​. ആകെ രോഗം ഭേദമായവർ 1066 ആണ്​.

ഇതുവരെ 85709 പേർ പരിശോധനക്ക്​ വിധേയരായപ്പോൾ 11244 പേരിലാണ്​ വൈറസ്​ബാധ സ്​ഥിരീകരിച്ചിരിക്കുന്നത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്​. പത്ത്​ പേരാണ്​ രാജ്യത്ത്​ മരണപ്പെട്ടത്​. പുതുതായി രോഗം സ്​ഥിരീകരിക്ക​െപ്പടുന്നതിൽ ഭൂരിഭാഗവും വിവിധ മേഖലകളിലുള്ള ​പ്രവാസി തൊഴിലാളികളാണെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.

Tags:    
News Summary - 957 Covid cases in Qatar-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.