സുഡാനിൽനിന്ന് ഒഴിപ്പിച്ച ഖത്തർ റസിഡന്റുമാർ ദോഹയിലെത്തിയപ്പോൾ
ദോഹ: ആഭ്യന്തര യുദ്ധത്തിൽ വലയുന്ന സുഡാനിൽനിന്ന് 79 പേരെക്കൂടി രക്ഷപ്പെടുത്തി ഖത്തർ. ഖത്തർ റസിഡന്റുമാരായ സുഡാനികളെയാണ് ഞായറാഴ്ച അമിരി വ്യോമസേനയുടെ നേതൃത്വത്തിൽ പോർട് ഓഫ് സുഡാനിൽനിന്ന് ദോഹയിലെത്തിച്ചത്. യുദ്ധക്കെടുതി നേരിടുന്ന ജനങ്ങൾക്ക് ദുരിതാശ്വാസ സഹായങ്ങളും ഖത്തർ എത്തിച്ചു.
ഖത്തറിന്റെ ദുരിതാശ്വാസ വസ്തുക്കൾ പോർട് ഓഫ് സുഡാനിലെത്തിച്ചപ്പോൾ
ഭക്ഷ്യവസ്തുക്കൾ, മരുന്ന്, ഫീൽഡ് ആശുപത്രി ഉൾപ്പെടെ 20 ടൺ വസ്തുക്കളുമായാണ് ഖത്തർ എയർവേസിന്റെ വിമാനം സുഡാനിൽ ഇറങ്ങിയത്. മടക്കയാത്രയിൽ ഖത്തറിലെ താമസക്കാരായ 79 സുഡാൻ പൗരന്മാരെയും രാജ്യം വിടാൻ സഹായിച്ചു.
ഇതോടെ, കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ഖത്തറിന്റെ രക്ഷാദൗത്യത്തിന്റെ ഭാഗമായി 308 പേരെ ദോഹയിൽ എത്തിച്ചു. ആദ്യഘട്ടത്തിൽ 168 പേരെയും രണ്ടാം ഘട്ടത്തിൽ 61 പേരെയുമാണ് ഖത്തർ സുരക്ഷിതമായി രാജ്യംവിടാൻ സഹായിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിരുന്നു. സുഡാനിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തർ ഉൾപ്പെടെ രാജ്യങ്ങളുടെ ശ്രമം തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.