ദോഹ: രാജ്യത്തെ ബാങ്കുകളിൽ വിദേശ നിക്ഷേപത്തിൽ വലിയ വർധനവുണ്ടായതായി സെൻട്രൽ ബാങ്ക്. ഉപരോധത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് ബാങ്കുകളിൽ വിദേശ നിക്ഷേപം പ്രധാനമായും വന്നുതുടങ്ങിയത്. ഈ നാല് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരുടെ നിക്ഷേപം ഇക്കാലയളവിൽ വലിയ തോതിൽ പിൻവലിച്ചിരുന്നു. ഡിസംബറിൽ 2.6 ബില്യൻ റിയാലിെൻറ വിദേശ നിക്ഷേപം രാജ്യത്തെ വിവിധ ബാങ്കുകളിൽ വന്നതായാണ് സെൻട്രൽ ബാങ്ക് വ്യക്തമാക്കുന്നത്. ഉപരോധ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപത്തിൽ വളരെ കുറഞ്ഞത് മാത്രമേ പിൻവലിക്കാതെയുള്ളൂ.
ഖത്തർസമ്പദ്ഘടനയിൽ വലിയ താളപ്പിഴ സംഭവിക്കാൻ സാധ്യതയുള്ള സന്ദർഭത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപം വലിയ തോതിൽ സഹായിച്ചിട്ടുണ്ട്.
സ്വദേശി ബാങ്കുകളിൽ ഗവൺമെൻറ് നിക്ഷേപത്തിെൻറ തോത് വർധിപ്പിച്ചതും പ്രതിസന്ധി നേരിടാൻ സഹായകരമായിട്ടുണ്ട്. ഖത്തറിലെ പൊതു മേഖലാ സ്ഥാപനങ്ങളും പ്രാദേശിക ബാങ്കുകളിലെ നിക്ഷേപം വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ െസപ്തംബർ വരെ 7.1 ബില്യൻ റിയാൽ ത്തെരത്തിൽ നിക്ഷേപം എത്തിയതായി അധികൃതർ അറിയിച്ചു.
ഖത്തരി ബാങ്കുകളുടെ ആസ്തിയിലും ഇക്കാലയളവിൽ വലിയ വർധനവുണ്ട്. ഗവൺമെൻറ്– സ്വകാര്യ മേഖലകളിൽ നിന്നുള്ള വലിയ നിക്ഷേപം ബാങ്കുകളിൽ എത്തിയതോടെ ശക്തമായി തന്നെ വെല്ലുവിളി നേരിടാനുള്ള ശക്തി രാജ്യത്തിന് ലഭിച്ചതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഖത്തർ കറൻസി തകർക്കാനുള്ള ഗൂഢ ശ്രമം അയൽരാജ്യങ്ങൾ തുടരുന്നതായി ഖത്തർ ആരോപിച്ചു. വിശദമായ വിവരങ്ങൾ കഴിഞ്ഞ ദിവസം വാഷിംഗ്ടൻ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.