ദോഹ: ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഏജൻസിയായ യു.എൻ.എച്ച്.സി. ആറി(യുനൈറ്റഡ് നാഷൻസ് ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജിസ്)ന് മിന മേഖലയിൽ നിന്ന് ഏറ്റവും കടുതൽ പണം നൽകിയ രാജ്യം ഖത്തർ. 26 മില്യൻ ഡോളറാണ് ഖത്തർ പോയ വർഷം മാത്രം യു.എൻ അഭയാർഥി ഹൈക്കമ്മീഷന് നൽകിയത്.
കമ്മീഷെൻറ 2017ലെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ആഗോളതലത്തിൽ 19 ആണ് യു.എൻ അഭയാർഥി ഏജൻസിയിലെ സ്ഥാനം. ഇറാഖ്, യമൻ, മ്യാൻമർ, ബംഗ്ലാദേശ്, ലബനാൻ, ഏത്യോപ്യ, സോമാലിയ തുടങ്ങി ആഗോള തലത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്ന സ്ത്രീകളും കുട്ടികളും പുരുഷൻമാരുമടങ്ങുന്ന ലക്ഷക്കണക്കിനാളുകളുടെ പുനരവധിവാസത്തിനും സഹായത്തിനുമായാണ് യു.എൻ അഭയാർഥി ഏജൻസി പ്രവർത്തിക്കുന്നത്.
2017ലെ സംഭാവനക്ക് പുറമേ ഈയടുത്തായി റോഹിങ്ക്യൻ നിവാസികളുടെ അടിയന്തര സഹായത്തിനായും ഖത്തർ വലിയ തുകയാണ് നൽകിയിരിക്കുന്നത്. 2017 ആഗസ്റ്റ് മുതൽ 650000 പേരെയാണ് റോഹിങ്ക്യയിൽ നിന്ന് കുടിയൊഴിപ്പിക്കുന്നത്. ഇറാഖിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി ഖത്തർ ഡെവലപ്മെൻറ് ഫണ്ട് ആറ് മില്യൻ ഡോളറാണ് ഈയടുത്തായി നൽകിയിരിക്കുന്നത്.
സംഘർഷമേഖലകളിലും മറ്റു ദുരിതങ്ങളിലും പെട്ടവർക്ക് ആവശ്യമായ സഹായം നൽകുകയെന്നത് ഖത്തറിെൻറ ചരിത്രത്തോളം പഴക്കമുള്ളതാണെന്നും എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് ഖത്തർ സന്നദ്ധമാണെന്നും ഖത്തർ ഡെവലപ്മെൻറ് ഫണ്ട് ഡയറക്ടർ ജനറൽ ഖലീഫ അൽ കുവാരി പറഞ്ഞു.
യു.എൻ അഭയാർഥി ഏജൻസിയുമായി സഹകരിച്ച് പ്രവർത്തിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ആഗോളതലത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരവധിസിപ്പിക്കുന്നതിന് കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2012 മുതൽ യു.എൻ അഭയാർഥി ഏജൻസി വഴി ഖത്തർ 76 മില്യൻ ഡോളറാണ് സഹായധനമായി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.