ദോഹ : രണ്ടു ദിവസമായി തുടരുന്ന കൊടും തണുപ്പും കാറ്റും മാറ്റമില്ലാതെ തുടരുന്നു. കടല്‍തീരങ്ങളിള്‍ ഇന്നും അതി ശക്തമായ കാറ്റിനും തണുപ്പിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. പകലില്‍ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും. രാത്രി തണുപ്പ് കഠിനമാകും. ചില സ്ഥലങ്ങളില്‍ പൊടിക്കാറ്റിനും ഇടയുണ്ട്
വടക്ക് പടിഞ്ഞാറന്‍ തീരത്ത് 20 - 30 നോട്ടിക്കല്‍ മൈല്‍ മുതല്‍ 40 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ കാറ്റടിക്കാനിടയുണ്ട്. കടലില്‍ വടക്കു പടിഞ്ഞാറ് കാറ്റിന്‍െറ വേഗത 28 - 38 വരെ നോട്ടിക്കല്‍ മൈല്‍ വേഗതയായിരിക്കും. അത് 45 നോട്ടിക്കല്‍ മൈല്‍ വരെ എത്തിയേക്കാം. കടലില്‍ വലിയ തിരകള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെടുന്നവരും മറ്റ് ആവശ്യങ്ങള്‍ക്കായി കടലിലിറങ്ങുന്നവരും തികഞ്ഞ ജാഗ്രത പുലര്‍ത്തണം. മദീന ശമാല്‍, ദുഖാര്‍ , അബൂസമുറ പോലുള്ള വിദൂര പ്രദേശങ്ങളില്‍ തണുപ്പ് കഠിനമാകാനും ഇടയുണ്ട്.
അടുത്തകാലത്തൊന്നുമില്ലാത്ത കഠിന തണുപ്പാണ് ഇന്നലെ അനുഭവപ്പെട്ടത്. ആളുകള്‍ പുറത്തിറങ്ങാന്‍ മടിച്ചു. തണുത്ത കാറ്റ് പലര്‍ക്കും അസഹനീയമായി. തണുപ്പ് പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ കരുതിവെക്കാത്തവര്‍ അതിനു വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു. രോമക്കുപ്പായവും തൊപ്പിയും വില്‍ക്കുന്ന കടകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. അപ്രതീക്ഷിതമായി കടന്നു വന്ന കാലാവസ്ഥ വ്യതിയാനം ശൈത്യ കാല രോഗങ്ങള്‍ക്കും വഴി വെച്ചേക്കും എന്നുള്ളതും എന്നുള്ളതും ആശങ്കക്ക് വക നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.