?????????? ???????? ???????????? ?????????????? 25???????? ?????????????? ?????????? ???????????? ??????? ????? ??????? ???

ഐ.എസ്.എസ്.എഫ് ജൂനിയര്‍ ലോകകപ്പില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം; ഖത്തറിന് വെങ്കലം

ദോഹ: ഐഎസ്എസ്എഫ് ജൂനിയര്‍ ലോകകപ്പില്‍ പുരുഷന്‍മാരുടെ 25മീറ്റര്‍ സ്റ്റാന്‍്റേഡ് പിസ്റ്റല്‍ ടീമിനത്തില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം. ഖത്തറിന് വെങ്കലം. അസര്‍ബൈജാനിലെ ഖബാലയില്‍ നടന്ന മല്‍സരത്തിലാണ് ഈ നേട്ടം പിറന്നത്. അഹമ്മദ് സായിദ് അല്‍ ഷമ്മാരി, മുഹമ്മദ് നാസര്‍ അല്‍ യഫേഇ,  റബീഅ അല്‍ കുവാരി എന്നിവരുള്‍പ്പെട്ട ടീമാണ് വെങ്കലം നേടിയത്. 1558 പോയിന്‍്റുകളാണ് ഖത്തര്‍ നേടിയത്. 1655പോയിന്‍്റ് നേടിയ ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കി.  1645 പോയിന്‍്റ് നേടിയ ഓസ്ട്രേലിയക്കാണ് വെള്ളി.  ഖത്തറിനുവേണ്ടി ഏറ്റവും കൂടുതല്‍ പോയിന്‍്റ് നേടിയത് ഷമ്മാരിയാണ്, 540. യഫേഇ 520 പോയിന്‍്റും കുവാരി 498പോയിന്‍്റും നേടി. വ്യക്തിഗത വിഭാഗത്തില്‍ ഷമ്മാരി ഏഴാം സ്ഥാനവും യഫേഇ ഒന്‍പതാം സ്ഥാനവും നേടി. ഇന്ത്യയുടെ ഷംബാജി സന്‍സന്‍ പാട്ടിലാണ് വ്യക്തിഗത ചാമ്പ്യന്‍. മൂന്നു സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവുമായി ഇന്ത്യയാണ് മെഡല്‍ പട്ടികയില്‍ ഒന്നാമത്. മെഡല്‍ പട്ടികയില്‍ ഒന്‍പതാമതാണ് ഖത്തര്‍.രണ്ടു സ്വര്‍ണമെഡലുകള്‍ വീതം നേടിയ ചൈനയും നോര്‍വെയുമാണ് തൊട്ടടുത്ത സ്്ഥാനങ്ങളില്‍.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.