ആറു മാസം കാലാവധിയുള്ള ഇന്ത്യന്‍ സന്ദര്‍ശക വിസ ലഭ്യമാക്കും

ദോഹ: ആറു മാസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യമുള്ള ഇന്ത്യന്‍ സന്ദര്‍ശക വിസക്ക് അപേക്ഷ നല്‍കുന്നവര്‍ക്ക്  ഉടന്‍ തന്നെ ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും അനുമതി നല്‍കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ അറിയിച്ചു. ഒരുതവണ മാത്രം പോയിവരാന്‍ കഴിയുന്ന മൂന്ന് മാസകാലാവധിയുള്ള വിസയാണ് നിലവില്‍ നല്‍കുന്നത്. എന്നാല്‍ ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള സന്ദര്‍ശകര്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ആറു മാസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യമുള്ള ഇന്ത്യന്‍ സന്ദര്‍ശക വിസ നല്‍കുന്നതെന്നും അംബാസഡര്‍ പറഞ്ഞതായി ‘ദി പെനിന്‍സുല’ റിപ്പോര്‍ട്ട് ചെയ്തു. 
ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ എംബസിയില്‍ പുരോഗമിക്കുകയാണ്. ആറു മാസ വിസ അനുവദിക്കുക എന്ന നിര്‍ദേശം യാഥാര്‍ഥ്യമാക്കാന്‍ ഡല്‍ഹിയിലേക്കുള്ള അടുത്ത സന്ദര്‍ശനത്തോടെ കഴിയുമെന്ന പ്രതീക്ഷയും അംബാസഡര്‍ പ്രകടിപ്പിച്ചു. എംബസിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഹിലാല്‍, സല്‍വ ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍ ഖോര്‍ എന്നിവിടങ്ങളിലാണ് പുതിയ കോണ്‍സുലാര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ തുറക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും അംബാസഡര്‍ അറിയിച്ചു.
 ദോഹയുടെ കേന്ദ്ര പ്രദേശം എന്ന നിലയിലാണ് ഹിലാലിനെയും  നിരവധി ഇന്ത്യക്കാര്‍ വസിക്കുന്ന പ്രദേശം എന്ന നിലയിലാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയെയും  പെട്രോല്‍ കെമിക്കല്‍ ഇന്‍ഡസ്ട്രിയുടെ കേന്ദ്രം എന്ന നിലയില്‍ അല്‍ ഖോറിനെ പരിഗണിക്കാന്‍ കാരണം. മിസൈഈദില്‍ സെന്‍റര്‍ തുറക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കേന്ദ്രങ്ങള്‍ നാലു മാസത്തിനകം പ്രവര്‍ത്തിച്ചു തുടങ്ങും. ഇതോടുകൂടി ഇന്ത്യന്‍ കമ്യൂണിറ്റിയിലുള്ളവരുടെ കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭിക്കല്‍ എളുപ്പം ആകുമെന്നും ഇതുവരെ നേരിട്ടിരുന്ന പ്രശ്നങ്ങള്‍ ഇല്ലാതെയാകുമെന്നും അംബാസഡര്‍ പറഞ്ഞു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.