ദോഹ: വർഗ,വർണ മത വിവേചനത്തിന് അതീതമായി സിറിയയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ലോക രാജ്യങ്ങൾ സന്നദ്ധരാകണമെന്ന് മുൻ തുർക്കി പ്രധാനമന്ത്രിയും ദോഹയിൽ സമാപിച്ച ലോക പോളിസി സമ്മേളനത്തിലെ മുഖ്യാതിഥിയുമായ ദാവൂദ് ഒഗ്ലോ അഭ്യർത്ഥിച്ചു.
മനുഷ്യത്വമെന്ന പരിഗണനക്ക് പ്രഥമ സ്ഥാനം നൽകിയാവണം സിറിയൻ ജനതയെ സഹായിക്കാനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകം ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. നാളെ എന്ത് സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ലോകം വിനാശകരമായ അരാജകത്വത്തിലേക്ക് പോകുമോയെന്ന ആശങ്കയാണ് നിലനിൽക്കുന്നതെന്ന് ഓഗ്ലോ അഭിപ്രായപ്പെട്ടു. ലോക നേതാക്കളും ലോക രാജ്യങ്ങളും പരസ്പരം ചർച്ചകൾക്കും കൂടിയിരിക്കലിനും സന്നദ്ധരാകണം. ലോകം ഇന്ന് അനുഭവിക്കുന്ന അശാന്തിക്ക് ഇത്തരം ചർച്ചകൾ സഹായിക്കുമെന്ന് ഒഗ്ലോ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.