ദോഹ: ഖത്തറിന് ഭാവിയില്‍ ഒളിംപിക്സിന് ആതിഥ്യം വഹിക്കാന്‍ സാധിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തലവന്‍ തോമസ് ബാഷ് പറഞ്ഞു. ഇന്ന് നടക്കാനിരിക്കുന്ന ദേശീയ ഒളിംപിക് കമ്മിറ്റി അസോസിയേഷന്‍െറ ജനറല്‍ അസംബ്ളിയുമായി ബന്ധപ്പെട്ട് ദോഹയിലത്തെിയതായിരുന്നു അദ്ദേഹം. ദോഹയിലെ ആസ്പയര്‍ സ്പോര്‍ട്സ് അക്കാദമി സന്ദര്‍ശനത്തിനിടെയായിരുന്നു തോമസ് ബാഷ് ഇക്കാര്യം പ്രസ്താവിച്ചത്.
ഒളിംപിക് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഖത്തറിന് സാധിക്കുമെന്നും ഒരു ദിവസം ഖത്തറില്‍ ഒളിംപിക്സത്തെുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഖത്തറിനെ സംബന്ധിച്ച് ഇത് സാധ്യമാകുമെന്നും മേഖലയിലെ കായിക തലസ്ഥാനമായി മാറാന്‍ ഖത്തറിന് കഴിഞ്ഞിരിക്കുന്നുവെന്നും തോമസ് ബാഷ് കൂട്ടിച്ചേര്‍ത്തു.
2024 ഒളിംപിക്സിനായുള്ള വേദി നിര്‍ണയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ആസ്പയര്‍ അക്കാദമി സന്ദര്‍ശനത്തിനിടെ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. അക്കാദമിയിലത്തെിയ അദ്ദേഹം വിവിധ ക്രമീകരണങ്ങളും സംവിധാനങ്ങളും വീക്ഷിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. ആസ്പയര്‍ വളരെയധികം മുന്നോട്ട് പോയിരിക്കുന്നുവെന്നും സംവിധാനങ്ങള്‍ ആശ്ചര്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ലോക കായിക മേഖലക്ക് ഇതൊരു മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒളിംപിക്സില്‍ പങ്കെടുത്ത നാല് പേര്‍ ആസ്പയര്‍ അക്കാദമിയില്‍ നിന്ന് പുറത്തിറങ്ങിയവരായിരുന്നു. വെള്ളി മെഡല്‍ നേടിയ മുഅ്തസ്സ് ബര്‍ഷിമും അക്കൂട്ടത്തില്‍ പെടും. അനോക് സമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തലവന്‍ തോമസ് ബാഷിനെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അമീരി ദീവാനില്‍ സ്വീകരിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ദേശീയ ഒളിംപിക് കമ്മിറ്റി അസോസിയേഷന്‍ മേധാവി ശൈഖ് അഹ്മദ് അല്‍ ഫഹ്ദ് അല്‍ സ്വബാഹും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.