ദീര്‍ഘകാലപ്രവാസി നാട്ടില്‍  നിര്യാതനായി

ദോഹ: ദീര്‍ഘകാല പ്രവാസിയും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ജീവനക്കാരനുമായ മലപ്പുറം മേല്‍മുറി സ്വദേശി പുതിയ വീട്ടില്‍ അബ്ദുറഹമാന്‍കുട്ടി (55)നാട്ടില്‍ നിര്യാതനായി. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം ജോലിയില്‍ പ്രവേശിച്ചെങ്കിലും തുടര്‍ചികിത്സക്ക് വേണ്ടി നാട്ടിലേക്ക് പോയതായിരുന്നു. കൊയിലാണ്ടിയിലാണ് കഴിഞ്ഞ കുറെ വര്‍ഷമായി താമസം.  
18 വര്‍ഷമായി ആഭ്യന്തര മന്ത്രാലത്തില്‍ ജീവനക്കാരാനായിരുന്നു. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനും ജനസേവന മേഖലയില്‍ നിറസാന്നിധ്യവുമായിവുന്നു. ഭാര്യ: സൗദ. മക്കള്‍: ശാനിബ, ശാക്കിറ, റാഷിദ്, ശൈമ. 
ബിന്‍ ഉംറാന്‍ അല്‍ മീരക്ക് സമീപമുള്ള പള്ളിയില്‍ ഇന്ന് തറാവീഹിന് ശേഷം മയ്യത്ത് നമസ്കാരം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.