രാജ്യത്ത് കുറ്റകൃത്യങ്ങള്‍ കുറഞ്ഞു

ദോഹ: സുരക്ഷയും ഭദ്രതയും ഉറപ്പുവരുത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍െറ  നടപടികള്‍ വിജയം കണ്ടതായി റിപ്പോര്‍ട്ട്. രാജ്യത്തെ കുറ്റകൃത്യനിരക്കുകളുടെ തോതില്‍ കഴിഞ്ഞവര്‍ഷം ഗണ്യമായ കുറവുണ്ടായതായി മന്ത്രാലയത്തില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
വാഹനമോഷണ കേസുകളുടെ എണ്ണം 10.3 ശതമാനമായും വ്യാജ രേഖകളുടെ നിര്‍മാണം സംബന്ധിച്ച കേസുകളില്‍  48.3 ശതമാനവും പണമില്ലാതെ ചെക്ക് മടങ്ങുന്ന കേസുകളില്‍ 3.1 ശതമാനത്തിന്‍െറയും കുറവുണ്ടായതായാണ് രേഖകള്‍ കാണിക്കുന്നത്.
രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളിലും വന്‍ കുറവുണ്ടായിട്ടുണ്ട്. യു.എന്‍ നിഷ്കര്‍ഷിച്ച (യു.എന്‍.ഒ.ഡി.സി) ശരാശരി നിരക്കിലും താഴെയാണ് ഖത്തറിലെ ഇത്തരം കുറ്റകൃത്യങ്ങളുടെ നിരക്കായ 95.8 ശതമാനം. 2007ല്‍ രജിസ്റ്റര്‍ ചെയ്ത ഇത്തരം കേസുകളുടെ എണ്ണം 67.9 ശതമാനമായിരുന്നു.
 2015ല്‍ ഇത് 95.8  ശതമാനമായി കുറഞ്ഞു. അപകട സമയങ്ങളില്‍ പോലീസ് എത്താനെടുക്കുന്ന സമയം ഏഴുമിനിട്ടായി ചുരുങ്ങി. കൊലപാതക കേസുകള്‍ 45.5 ശതമാനവും, ബലം പ്രയോയിച്ചുള്ള കവര്‍ച്ച 75 ശതമാനവും, മോഷണം 20.4 ശതമാനവും കുറഞ്ഞു. കൊലപാതക കേസുകള്‍ ഒരുലക്ഷത്തിന് 0.2 ശതമാനം എന്ന നിരക്കിലാണ്. ഇത് അന്താരാഷ്ട്ര നിരക്കിയ ഒരു ലക്ഷത്തിന് 8 എന്ന നിരക്കിനെക്കാളും 97.5 ശതമാനം കുറവാണ്. ബലാല്‍സംഗ കേസുകള്‍ അന്താരാഷ്ട്ര ശരാശരിയെക്കാള്‍ 98.4 ശതമാനം കുറവാണ്. തട്ടിക്കൊണ്ടുപോകല്‍ കേസുകളും ആഗോള ശരാശരിയില്‍ കുറവാണ്.
കുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട അറബ് രാജ്യങ്ങളുടെ പ്രകടനം വിലയിരുത്തുന്ന റിപ്പോര്‍ട്ടില്‍ (കെ.പി.ഐ) കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ഏറ്റവും മുന്നില്‍  ഖത്തറാണ്. ഇത് ഏഴാം തവണയാണ് ആഗോള സുരക്ഷാ സൂചികയില്‍ ഖത്തര്‍ പ്രഥമ സ്ഥാനം കൈവരിക്കുന്നതെന്ന് പോലീസ് മാഗസിന്‍ റിപ്പോര്‍ട്ട് ആധാരമാക്കി ‘പെനിന്‍സുല’ റിപ്പോര്‍ട്ട് പറയുന്നു. റോഡപകടങ്ങളിലും ഗതാഗത നിയമലംഘനങ്ങളിലും കാര്യമായ കുറവാണ്  2014നെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷമുണ്ടായത്.  ഇവയില്‍  5.5 ശതമാനം കുറവുണ്ടായി. പത്തുവര്‍ഷത്തെ കണക്കെടുത്താല്‍ 32.8 ശതമാനത്തിന്‍െറ കുറവും അപകട നിരക്കിലുണ്ടായി. മരണകാരണമാകുന്ന അപകട നിരക്കുകളിലും 10 വര്‍ഷത്തിനിടെ 76.9 ശതമാനത്തിന്‍െറ കുറവുണ്ട്.  ട്രാഫിക് വകുപ്പിന്‍െറ പട്രോള്‍ സംഘം 2015ല്‍  ആകെ റോന്തുചുറ്റിയ സമയം 2,207,720 മണിക്കുറാണ്.
2015-ല്‍ സംഭവിച്ച അപകടങ്ങളില്‍ 97.9 ശതമാനവും നിസ്സാര പരിക്കുകളോടെയുള്ളതാണെന്നാണ് കണ്ടത്തെല്‍. അപകടങ്ങളില്‍ സാരമായ പരിക്കുള്ളതാകട്ടെ 2.2 ശതമാനവും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.