??????? ?????? ???? ???? ????? ???? ??????????? ??????????? ??????????? ???????? ??????????? ??????????? ???????????????

ഖത്തറും കൊളംബിയയും കരാറുകളില്‍ ഒപ്പിട്ടു

ദോഹ: ഉഭയകക്ഷി സഹകരണം ലക്ഷ്യമാക്കിയുള്ള നിരവധി കരാറുകളില്‍ ഖത്തറും കൊളംബിയയും ഒപ്പുവെച്ചു. കൊളംബിയ സന്ദര്‍ശിച്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും കൊളംബിയന്‍ പ്രസിഡന്‍റ് മാന്വല്‍ സാന്‍േറാസുമാണ് ബുധനാഴ്ച ബൊഗോട്ടയിലെ പ്രസിഡന്‍റിന്‍െറ വസതിയില്‍ കൂടിക്കാഴ്ചക്കുശേഷം ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചത്. ഊര്‍ജ്ജമേഖലയിലും മറ്റും നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. അമീറിനെ അനുഗമിക്കുന്ന ഒൗദ്യോഗിക സംഘത്തിലെ പ്രതിനിധികളും  കൊളംബിയിലെ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇരു രാജ്യങ്ങളിലെയും വിദേശ മന്ത്രാലയ പ്രതിനിധികളും തമ്മിലും ചര്‍ച്ച നടത്തി. പ്രാദേശികവും അന്താരാഷ്ട്രീവുമായ കാര്യങ്ങള്‍ അവലോകനം ചെയ്യുകയുമുണ്ടായി. ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്താനും രാഷ്ട്രീയപരമായ കാര്യങ്ങളില്‍ വിദഗ്ധാഭിപ്രായം തേടാനും ഇരു സംഘങ്ങളും ധാരണയിലത്തെി. ഇതിനായുള്ള കരാറിലും ഒപ്പുവെച്ചു. ഡിപ്ളോമാറ്റിക് പാസ്പോര്‍ട്ടുള്ളവര്‍ക്കും ഒൗദ്യോഗിക പദവികള്‍ വഹിക്കുന്നവര്‍ക്കും വിസാ നടപടികള്‍ ഒഴിവാക്കുന്ന കരാറിലും ഒപ്പുവെച്ചു. നീതി-നിയമ കാര്യങ്ങളില്‍ പരസ്പരം സഹകരണവും പരിശീലനവും ലക്ഷ്യമാക്കിയുള്ളതാണ് മറ്റൊരു കരാര്‍. ഇരു രാജ്യങ്ങളുടെയും നിയമമന്ത്രിമാരാണ് ഈ കരാര്‍ ഒപ്പുവെച്ചത്. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയും  ഇതിന്‍െറ കൊളംബിയന്‍ പതിപ്പും നിക്ഷേപം ഉറപ്പാക്കുന്ന മേഖലകളില്‍ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ചര്‍ച്ചക്കു മുന്നോടിയായി കൊളംബിയന്‍ കൊട്ടാരത്തില്‍ അമീറിന്  ഒൗദ്യോഗിക വരവേല്‍പ്പ് നല്‍കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.