???????? ?????????????? ????? ???????? ??????????? ?????????????

അവസാന വെള്ളിയില്‍ പള്ളികള്‍ നിറഞ്ഞുകവിഞ്ഞു

ദോഹ: റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ രാജ്യത്തെ ആരാധനായലയങ്ങള്‍ പലതും വിശ്വാസികളെകൊണ്ട് നിറഞ്ഞുകവിഞ്ഞു.
 പാപമോചനത്തിന്‍െറ പത്ത് ദിവസം എന്ന് വിശേഷിപ്പിക്കപ്പെടുന്ന റമദാന്‍െറ അവസാന ഘട്ടത്തില്‍ കടന്നുവരുന്ന ജുമുഅയില്‍ സര്‍വശക്തന്‍െറ കരുണ കടാക്ഷത്തിനായി വിശ്വാസികള്‍ വ്രതമെടുത്ത് വരണ്ട ചുണ്ടുകളും വിശന്നൊട്ടിയ വയറുമായി നിറകണ്ണുകളോടെ കൈകള്‍ നീട്ടി പ്രാര്‍ഥിച്ചു.പള്ളിക്കുള്ളില്‍ സ്ഥലം ലഭിക്കാത്തതിനാല്‍ കത്തിക്കാളുന്ന വേനല്‍ചൂടിനെ അവഗണിച്ചും നൂറുകണക്കിന് വിശ്വാസികള്‍ പള്ളിമുറ്റത്തും മറ്റും നിരന്നാണ് ജുമുഅ നമസ്കാരം നിര്‍വ്വഹിച്ചത്. ചിലയിടങ്ങളില്‍ നമസ്കാരത്തിന്‍െറ നിരകള്‍ പള്ളിക്ക് സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടുകളിലേക്കും റോഡിലേക്കും നീണ്ടു. ദോഹയിലെയും പരിസരപ്രദേശങ്ങളിലെയും മിക്ക പള്ളികളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.