അമീറിന്‍െറ മാപ്പ് ലഭിച്ചവരില്‍ പത്ത് ഫിലിപ്പീന്‍സ് തടവുകാര്‍

ദോഹ: വിവിധ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിഞ്ഞിരുന്ന പത്ത് ഫിലിപ്പീന്‍സ് പൗരന്‍മാര്‍ക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി മാപ്പ് നല്‍കിയതായി ഖത്തറിലെ ഫിലിപ്പീന്‍സ് എംബസി അറിയിച്ചു. ഒരു വനിതയും ഇതിലുള്‍പ്പെടും. ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായാണ് നിരവധി വര്‍ഷത്തെ തടവനുഭവിച്ച ഇവര്‍ക്ക് മാപ്പ് നല്‍കിയത്. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചും റമദാനിലുമായി എല്ലാ വര്‍ഷവും രണ്ട് തവണ അമീര്‍ മാപ്പ് നല്‍കാറുണ്ട്. 
മോഷണം, നിരോധിത വസ്തുക്കള്‍ കൈവശം വെക്കല്‍, വണ്ടിച്ചെക്ക് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് മാപ്പ് ലഭിച്ചതെന്ന് എംബസിയിലെ ഹെഡ് ഓഫ് അസിസ്റ്റന്‍സ് ടു നാഷണല്‍സ് കോട്ട അരിമാവോ അറിയിച്ചു. നൂറിലധികം ഫിലിപ്പീന്‍സുകാര്‍ ഖത്തറിലെ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്. ചിലര്‍ വിവിധ കേസുകളില്‍ വിചാരണ നടപടികള്‍ നേരിടുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെര്‍ച്ച് ആന്‍റ് ഫോളോഅപ് ഡിപ്പാര്‍ട്ടുമെന്‍റുമായി ബന്ധപ്പെട്ട് പരമാവധി പേരെ നാട്ടിലത്തെിക്കാനുളള ശ്രമങ്ങള്‍ എംബസി നടത്തുന്നുണ്ട്. ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി വിവിധ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിഞ്ഞിരുന്ന പത്ത് ഫിലിപ്പീന്‍സുകാര്‍ക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി മാപ്പ് നല്‍കിയതിനെ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു. അമീറും ഖത്തര്‍ സര്‍ക്കാറും കാണിച്ച മഹത്തായ കാരുണ്യമാണിത്. ഫിലിപ്പീന്‍സ് അംബാസഡര്‍ വില്‍ഫ്രെഡോ സാന്‍േറാസ് പറഞ്ഞു. കഴിഞ്ഞ ജൂലൈയിലും അമീര്‍ 12 ഫിലിപ്പീന്‍സുകാര്‍ക്ക് മാപ്പ് നല്‍കിയിരുന്നു. 2014ല്‍ ഒമ്പത് വനിതകള്‍ക്കും മാപ്പു നല്‍കി. ജയിലിലടക്കപ്പെടാതിരിക്കാന്‍ രാജ്യത്തെ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എംബസി ഫിലിപ്പീന്‍സ് പൗരന്‍മാരെ ഉണര്‍ത്തി. എന്നാല്‍, ദേശീയ ദിനത്തിന്‍െറ ഭാഗമായി എത്ര ഇന്ത്യക്കാര്‍ക്ക് മാപ്പ് ലഭിച്ചുവെന്ന വിവരം ലഭ്യമല്ല.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.