നഷ്ടമായ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാം, ഫോണിലെ വിവരങ്ങളും

ദോഹ: മൊബൈല്‍ ഫോണും ഫോണിലെ വിവരങ്ങളും സംരക്ഷിക്കുന്ന മികച്ച ആപ്ളിക്കേഷനുമായി മലയാളി കമ്പനി. ഫോണ്‍ നഷ്ടപ്പെട്ടാലോ മോഷ്ടിക്കപ്പെട്ടാലോ കണ്ടുപിടിക്കാന്‍ കഴിയുന്നതിനൊപ്പം ഫോണിലെ ഡാറ്റ മറ്റൊരാള്‍ക്കും കൈവശപ്പെടുത്താന്‍ കഴിയില്ളെന്നതുമാണ് ആപിന്‍െറ പ്രത്യേകത. തൃശൂര്‍ കിന്‍ഫ്ര പാര്‍ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോപ്പര്‍സീഡ്സ് ടെക്നോളജി തയ്യാറാക്കിയ ‘നൈറ്റ്ഫോക്സ് സ്മാര്‍ട്ട് വാറന്‍റി’ ഇന്‍റര്‍ടെക് ഗ്രൂപ്പാണു ഖത്തറിലെ വിതരണം ഏറ്റെടുത്തത്. ആപിന്‍െറ ഗള്‍ഫിലെ ആദ്യ പ്രകാശനം ദോഹ അല്‍ നാസര്‍ ഇന്‍റര്‍ടെക് ഷോറൂമില്‍ നടന്നു.
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമാണ് ആപ് പ്രവര്‍ത്തിക്കുക. രണ്ട് വര്‍ഷമായി ഇന്ത്യന്‍ വിപണിയിലുള്ള ഉല്‍പന്നം ഇതാദ്യമായാണ് ഗള്‍ഫിലേക്കത്തെുന്നതെന്ന് കോപ്പര്‍സീഡ്സ് സി.ഇ.ഒ അരുണ്‍ ബാബു പറഞ്ഞു. ഫോണുകള്‍ നഷ്ടപ്പെട്ടാല്‍ അതിലെ ഡാറ്റകള്‍ നഷ്ടപ്പെടുമോ ഫോണ്‍ കൈവശപ്പെടുത്തുന്നവര്‍ അതു ദുരുപയോഗം ചെയ്യുമോ തുടങ്ങിയ ഭയം വേണ്ടെന്നതാണ് ആപിന്‍െറ ഗുണം. ഡാറ്റ മറ്റൊരാള്‍ക്കും കാണാനോ ഫോണ്‍ ഉപയോഗിക്കാനോ പറ്റാത്ത വിധമാണ് ആപ്ളിക്കേഷന്‍െറ പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു.
ഫോണ്‍ കണ്ടുപിടിക്കാന്‍ സഹായിക്കുന്നതിനൊപ്പം ഫോണിനുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കുകയും ചെയ്യുന്ന പൂര്‍ണ സംരക്ഷണമാണു വാറന്‍റിയിലൂടെ നല്‍കുന്നത്. മോഷണം, വൈറസ് ആക്രമണം, താഴെ വീണോ വെള്ളത്തില്‍ വീണോ തീ പിടിച്ചോ ഉണ്ടാകുന്ന തകാരാറുകള്‍ തുടങ്ങിവയ്ക്കെല്ലാം സംരക്ഷണം നല്‍കും.
ഫോണ്‍ നഷ്ടപ്പെട്ടെന്ന സന്ദേശം നല്‍കിയാല്‍ ഫോണിലെ ആപ്ളിക്കേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങും. വിവിധ തലത്തിലായാണു ഇതിന്‍െറ പ്രവര്‍ത്തനം. ഫോണ്‍ ലഭിക്കുന്നയാള്‍ക്കു ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാനാവില്ല. ഇതിനൊപ്പം ഫോണില്‍ നിന്നു ഡാറ്റകള്‍ കാണുന്നതിനോ ഫാക്ടറി സെറ്റിങ്സിലേക്കു മാറ്റുന്നതിനോ കഴിയില്ല. സ്ക്രീനില്‍ തൊടുന്നയാളുടെ ഫോട്ടോ തനിയെ എടുത്ത് നൈറ്റ്ഫോക്സിന്‍െറ സൈറ്റിലേക്ക് നല്‍കും. ഈ ഫോണ്‍ നഷ്ടപ്പെട്ടതാണ് എന്നതുള്‍പ്പെടെ എന്തു സന്ദേശവും ഫോണിലേക്കു നല്‍കാനാകും. ഫോണിന്‍െറ സ്ക്രീനില്‍ ഇതാകും കാണുക.
മറ്റൊരു ഫീച്ചറായ റിമോട്ട് തെഫ്റ്റ് അലാം ആക്ടിവേറ്റ് ചെയ്താല്‍ ഫോണ്‍ സൈലന്‍റ് മോഡിലാണെങ്കില്‍ പോലും ഉച്ചത്തില്‍ റിങ് ചെയ്തു തുടങ്ങും. ഇതു നിയന്ത്രിക്കാനാവില്ല. ഫോണിലെ സിം മാറ്റിയാല്‍ ഫോണിലെ എല്ലാ ആപ്ളിക്കേഷനും ലോക്കാകും. ഫോണ്‍ തിരികെ കിട്ടാത്തവിധം നഷ്ടപ്പെട്ടു എന്നു തോന്നിയാല്‍ ‘കോണ്‍ഫിഡന്‍ഷന്‍ഷ്യല്‍ ഡാറ്റ വൈപ്പ്’ ആപ്ളിക്കേഷനിലൂടെ എസ്.എം.എസ് വഴി ഫോണിലുള്ള മുഴുവന്‍ ഡാറ്റയും തുടച്ചുമാറ്റാനാകും. വെബ് വഴിയും ഫോണിലെ ഡാറ്റ മുഴുവന്‍ ഇല്ലാതാക്കാം. മോഷ്ടാക്കളുടെ പക്കല്‍ ഫോണ്‍ കിട്ടിയാല്‍ അവര്‍ ചെയ്യാന്‍ സാധ്യതയുള്ള കാര്യങ്ങളെല്ലാം മുന്‍കൂട്ടി കണ്ട് അതിനെ പ്രതിരോധിക്കും വിധമാണു ആപ്പ് തയ്യാറാക്കിയത്. തന്‍െറ ഫോണ്‍ മോഷ്ടിക്കപ്പെട്ടിട്ടും അത് കണ്ടുപിടിക്കാന്‍ കഴിയാത്ത നിരാശയില്‍ നിന്നാണ് ഇത്തരമൊരു ആപ്ളിക്കേഷനെ കുറിച്ച് ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഫോണുകള്‍ക്കാണ് വാറന്‍റി നല്‍കുന്നത്. വാങ്ങി ഏഴു ദിവസത്തിനകം തന്നെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. വിവിധ മോഡലുകള്‍ക്ക് വിവിധ പാക്കേജ് പ്രകാരമാണു വില. 59 റിയാല്‍ മുതല്‍ 300 റിയാല്‍ വരെയാണു ഒരു വര്‍ഷത്തെ വാറന്‍റി നിരക്ക്. ഇന്‍ര്‍ടെക് ഷോറൂമില്‍ നിന്ന് വാങ്ങുന്ന ഫോണുകള്‍ക്കാണ് ആപ്ളിക്കേഷന്‍ നല്‍കുക. 
ഇന്‍ര്‍ടെക് സി.ഇ.ഒ അലക്സിയോ ഫെര്‍ണാണ്ടസ്, സി.എഫ്.ഒ ജോര്‍ജ് തോമസ്, സെയില്‍സ് ഡിവിഷന്‍ മാനേജര്‍ നിലാഭ് സിങ്, റീട്ടെയില്‍ സെയില്‍സ് മാനേജര്‍ ദീപക് ജയറാം, സര്‍വീസ് മാനേജര്‍ അശ്റഫ്, ഗ്രൂപ്പ് മാര്‍ക്കറ്റിങ് അസി. മാനേജര്‍ മിഥുന്‍ ജോസഫ്, ടി.യു. ശ്രീജു, ബിലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.