കുതിരയോട്ട മത്സരം സമാപിച്ചു

ദോഹ: റയ്യാന്‍ ഇക്വസ്റ്റേറിയന്‍ റേസ് ട്രാക്കില്‍ നടന്ന ‘അമീറിന്‍െറ വാള്‍’ സമ്മാനത്തിന് വേണ്ടിയുള്ള കുതിരയോട്ട മത്സരം സമാപിച്ചു. ഒന്നാമതത്തെിയ ഗസ്വാന്‍ കുതിരയുടെ ഉടമ ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ഥാനിക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സുവര്‍ണവാള്‍ സമ്മാനിച്ചു. 
ഏഴാം ഗെയിമില്‍ വിജയിച്ച ബ്ളൂ ഐ കുതിരയുടെ ഉടമ ഖലീഫ ബിന്‍ ശിഐല്‍ ബിന്‍ ഖലീഫ അല്‍ കുവാരിക്ക് അമീര്‍ പ്രത്യേക അവാര്‍ഡ് സമ്മാനിച്ചു. ആറാം ഇന്നിംഗില്‍ ഒന്നാം സ്ഥാനം ലഭിച്ച സബാഗേതി കുതിരയുടെ ഉടമ ഖലീഫ ബിന്‍ ശെഐല്‍ ബിന്‍ ഖലീഫ അല്‍ കുവാരിക്ക് അമീര്‍ തന്‍െറ രജത വാള്‍ സമ്മാനമായി നല്‍കി. ഗ്രാന്‍ഡ് പ്രീ ജേതാക്കള്‍ക്കും അമീര്‍ സമ്മാനം നല്‍കി. ഗ്രാന്‍റ് പ്രീയില്‍ ഒന്നാം സ്ഥാനം നേടിയ  പോര്‍ച്ചുഗീസ് താരം ലുസിയാന ദിനിസ് അമീറിന്‍െറ സുവര്‍ണ വാള്‍ സ്വന്തമാക്കി. ഖത്തര്‍ താരം ഫാലിഹ് സുവൈദ് അല്‍ അജ്മി രണ്ടാം സ്ഥാനവും ഫ്രാന്‍സിന്‍െറ ഫ്രെഡെറിക് ഡേവിഡ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. റേസിംഗില്‍ ഒന്നാം സ്ഥാനം നേടിയ അബ്ദുല്ല മുബാറക് മഅദീദ്, രണ്ടാം സ്ഥാനം നേടിയ സഈദ് അല്‍ ശംസി, മൂന്നാം സ്ഥാനം നേടിയ യൂസുഫ് മുഹമ്മദ് അല്‍ ഹജിരി, നാലാം സ്ഥാനത്തത്തെിയ സഅദ് ഹമദ് അല്‍ ഗംറ എന്നീ ജേതാക്കള്‍ക്കും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സമ്മാനം നല്‍കി.  ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ഥാനി, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി, സൗദി കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദ്, അബ്ദുല്‍ അസീസ് ബിന്‍ അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദ്, ശൈഖ് ഖാലിദ് ബിന്‍ അലി ബിന്‍ ഇസ്സ അല്‍ ഖലീഫ, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖുലൈഫി തുടങ്ങി മന്ത്രിമാരും മത്സരത്തിന് സാക്ഷ്യം വഹിക്കാനത്തെി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.