മിഡില്‍ ഈസ്റ്റില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്  വ്യാപിക്കുന്നതായി സര്‍വേ ഫലം

ദോഹ: ഓണ്‍ലൈന്‍ ഷോപ്പിംഗിന്  മിഡില്‍ ഈസ്റ്റില്‍ ഉയര്‍ന്ന സ്വീകാര്യത ലഭിക്കുകയാണന്ന് പുതിയ സര്‍വേ ഫലം. അതേസമയം ഓണ്‍ലൈന്‍ വിപണനം കൂടി വരികയാണങ്കിലും 60 ശതമാനത്തിലേറെപേരും ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങുന്നത് സാധനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള ആശങ്കയോടെയാണന്നും സര്‍വെയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രൈസ് വാട്ടര്‍ഹൗസ് കൂപേഴ്സ് (പി.ഡബ്ള്യു.സി) നടത്തിയ സര്‍വേയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 
മിഡില്‍ ഈസ്റ്റില്‍ ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങാന്‍  2014ല്‍ ആറു ശതമാനം പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെകില്‍ അത് കഴിഞ്ഞ വര്‍ഷം 12 ശതമാനമായി . ഗള്‍ഫ്രാജ്യങ്ങളില്‍ സാധാരണ ഓണ്‍ലൈന്‍ ഷോപ്പുകള്‍ക്ക് പുറമെ, സാധാരണ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിക്കുന്നതും ഉപഭോക്താക്കളുടെ എണ്ണം കൂടാന്‍ കാരണമായി. ആഗോള വ്യാപകമായി തന്നെ  ഓണ്‍ലൈന്‍ ഷോപ്പിംഗ് റീട്ടെയില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമായും പുസ്തകങ്ങള്‍, സംഗീതം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിന് ഓണ്‍ലൈന്‍ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്ന് ടോട്ടല്‍ റീട്ടെയില്‍ മിഡില്‍ ഈസ്റ്റ് 2016 റിപ്പോര്‍ട്ട് പറയുന്നു. 
  ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഓണ്‍ലൈന്‍ സംവിധാനം തേടുന്നതും വ്യാപകമായിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി ആഗോള ശരാശരിയേക്കാള്‍ കൂടുതലാണ് മിഡില്‍ ഈസ്റ്റിലെ ഓണ്‍ലൈന്‍ ഷോപിംഗ് ശരാശരി എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങളിലാണ് ഇത് ഏറെയും.  പ്രതിവാര, പ്രതിമാസ ഓണ്‍ലൈന്‍ ഷോപ്പിംങ് നടത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നു. സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം പേരും ആദ്യമായി ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തിയത് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മാത്രമാണ് എന്നത് ഈ രംഗത്തെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. ഇവരില്‍ നിന്നുള്ള കേട്ടറിവുകള്‍ വെച്ച് മറ്റുള്ളവരും ഈ രംഗത്തേക്ക് എത്താനുള്ള സാധ്യതയാണുള്ളതെന്നും സര്‍വെ ഫലത്തിന്‍െറ അടിസ്ഥാനത്തില്‍ നിരീക്ഷകര്‍ പറയുന്നു. 
എന്നാല്‍ ആഗോള തലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആദ്യമായി ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിയവരുടെ എണ്ണം മിഡില്‍ ഈസ്റ്റിലെ എണ്ണത്തെക്കാള്‍ വളരെ കുറവാണ്.  അതായത് 19 ശതമാനം മാത്രം. 
മിഡില്‍ ഈസ്റ്റില്‍, അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന റീട്ടെയില്‍ ഓണ്‍ലൈന്‍ ഷോപ്പുകളില്‍നിന്നും സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നതാണ് പ്രത്യേകത.  
വിലയും തിരഞ്ഞെടുക്കാനുള്ള സൗകര്യവുമാണ് ഇതിന്‍െറ കാരണമായി ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്.  എന്നാല്‍ ആഗോള തലത്തില്‍ ഓണ്‍ലൈന്‍ വഴി ആളുകള്‍ വാങ്ങുന്നത് പ്രധാനമായും ബുക്സ്, ഇലക്ട്രോണിക്സ്, വസ്ത്രങ്ങളും പാദരക്ഷകളും എന്നിവയാണ്.  56 ശതമാനം പേരും മെമ്പര്‍ ഓണ്‍ലി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത് പര്‍ച്ചേസ് നടത്തുന്നുണ്ട് എന്നതാണ് സര്‍വ്വെയില്‍ വ്യക്തമായ പ്രധാന കാര്യം, 
ഓണ്‍ലൈന്‍ പര്‍ച്ചേസിന്് മൊബൈല്‍ ഫോണ്‍ വാങ്ങാനാണ് മിഡല്‍ ഈസ്റ്റിലെ ഉപഭോക്താക്കള്‍ പ്രധാനമായും ഇഷ്ടപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം 70 ശതമാനം പേരും മൊബൈല്‍ ഫോണിലൂടെയാണ് പര്‍ച്ചേസ് നടത്തിയത്. 2014ല്‍ ഇത് 61 ശതമാനമായിരുന്നു. 
ടാബ്ലറ്റുകളിലുടെയും  കംപ്യൂട്ടറുകളിലൂടെയുമുള്ള പര്‍ച്ചേസ് കുറയുകയും ചെയ്തിട്ടുണ്ട്. സ്ഥാപനങ്ങള്‍ മൊബൈല്‍ ആപ്പ് പര്‍ച്ചേസ് പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് ഇതിന്‍െറ കാരണമായി ചൂണ്ടിക്കാട്ടുന്നത്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.