ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ക്യു.എഫ്.എ

ദോഹ: ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) വൈസ് ചെയര്‍മാന്‍ സൗദ് അല്‍ മുഹന്നദിക്കെതിരെ ഫിഫ എത്തിക്സ് കമ്മിറ്റി അന്വേഷണ സംഘം നിലപാട് എടുത്തതില്‍ നിരാശയുണ്ടെന്ന് ക്യുഎഫ്എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അന്വേഷണ നടപടികള്‍ അവസാനിച്ചുവെന്നുപോലും അല്‍ മുഹന്നദിയെ അറിയിക്കാതെയാണ് എത്തിക്സ് കമ്മിറ്റി പത്രക്കുറിപ്പ് ഇറക്കിയതെന്നും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ക്കു അടിസ്ഥാനമില്ലന്നും ക്യുഎഫ്എ വ്യക്തമാക്കി. അല്‍ മുഹന്നദിക്കു ഫുട്ബോളുമായി ബന്ധപ്പെട്ട മേഖലയില്‍ രണ്ടര വര്‍ഷത്തേക്കു ഫിഫ വിലക്ക് ഏര്‍പ്പെടുത്തണമെന്നായിരുന്നു എത്തിക്സ് കമ്മിറ്റി നിര്‍ദേശം. 74,422 ഖത്തര്‍ റിയാല്‍ പിഴയും നിര്‍ദേശിച്ചു. ഫിഫയുമായി ബന്ധപ്പെട്ട മറ്റൊരു അന്വേഷണത്തില്‍ സഹകരിക്കാതിരിക്കുകയും അന്വേഷണ സമിതിക്കു ശരിയായ വിവരം കൈമാറാതിരിക്കുകയും ചെയ്തതിനാലാണ് നടപടിക്കു ശുപാര്‍ശ ചെയ്തതെന്നാണു ഫിഫയുടെ വിശദീകരണം.
എന്നാല്‍, ഏതന്വേഷണമാണെന്ന് വ്യക്തമാക്കിയിട്ടില്ല. 2022 ലോകപ്പ് ഖത്തറിന് അനുവദിച്ചതുമായി ബന്ധപ്പെട്ട അന്വേഷണമല്ലന്നെു വ്യക്തമാക്കിയിട്ടുണ്ട്. അല്‍ മുഹന്നദി അന്വേഷക സംഘത്തിന്‍്റെ റിപ്പോര്‍ട്ട് കണ്ടിട്ടില്ലന്നെും അതിനാല്‍ പ്രതികരിച്ചിട്ടില്ളെന്നും ക്യുഎഫ്എ അറിയിച്ചു. അന്വേഷണ സംഘവുമായി അദ്ദേഹം പൂര്‍ണമായി സഹകരിച്ചിരുന്നു. അല്‍ മുഹന്നദിക്കെതിരെയുള്ള കുറ്റങ്ങള്‍ക്ക് അടിസ്ഥാനമില്ലന്നെും തുടര്‍ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമാകുമെന്നും ക്യുഎഫ്എ അറിയിച്ചു. ഫിഫ കൗണ്‍സിലിലേക്ക് അല്‍ മുഹന്നദിയുടെ സ്ഥാനാര്‍ഥിത്വം ഫിഫ റിവ്യു കമ്മിറ്റി ചെയര്‍മാന്‍ അംഗീകരിച്ചിട്ടുള്ളതാണെന്നും ക്യുഎഫ്എ അറിയിച്ചു.
സെപ്തംബര്‍ 27ന് ഗോവയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ഫിഫ കൗണ്‍സിലിലേക്കു അല്‍ മുഹന്നദി മല്‍സരിക്കുന്നുണ്ട്. ഫിഫ കൗണ്‍സിലിലെ രണ്ടു സ്ഥാനങ്ങളിലേക്കു നാലു പേരാണു മല്‍സരിക്കുന്നത്. ചൈന, സിംഗപ്പൂര്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റു മൂന്നു പേര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.