ഹാന്‍റ്ബോളില്‍ ഖത്തറിന് മിന്നുന്ന തുടക്കം; ടേബിള്‍ ടെന്നീസിലും വിജയം

ദോഹ: ഒളിമ്പിക് ഗ്രാമത്തിലെ രണ്ടാംദിനത്തില്‍ ഖത്തറിന് തലയുയര്‍ത്തിപ്പിടിക്കാവുന്ന നേട്ടം. ആദ്യദിനത്തില്‍ നീന്തല്‍ താരം നദ നയനീയമായി പുറത്തായതിന്‍െറ മ്ളാനതയിലായിരുന്നു ഖത്തര്‍ ക്യാമ്പിന് ആവേശവും ആഹ്ളാദവും നല്‍കുന്നതായിരുന്നു ഇന്നലെ നടന്ന മല്‍സരങ്ങളില്‍ രണ്ടെണ്ണം. ഹാന്‍ഡ്ബോളിലെ മിന്നുന്ന ജയവും ടേബിള്‍ ടെന്നീസിലെ മൂന്നാം റൗണ്ട് യോഗ്യതയും ഖത്തറിന്‍്റെ സ്വന്തമായതോടെ രാജ്യം പ്രതീക്ഷയിലാണ്. ഏവരും വിജയ പ്രതീക്ഷയോടെ നോക്കികാണുന്ന ഹാന്‍ഡ്ബോളില്‍ ഖത്തര്‍ ഏറ്റുമുട്ടിയത് ക്രൊയേഷ്യയോടായിരുന്നു. എന്നാല്‍ ഖത്തറിനെ പ്രതിരോധിക്കാന്‍ ക്രൊയേഷ്യ പാടുപെടുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ആദ്യ റൗണ്ടില്‍ ഖത്തറിന്‍െറ ശക്തമായ മുന്നേറ്റത്തില്‍ എതിരാളിക്ക് അടിതെറ്റുകയായിരുന്നു. രണ്ടാം റൗണ്ടിലാണ് അവര്‍ക്ക് നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞത്.  15-08 ആദ്യപകുതിയിലെ നില. 30-23 എന്നാതായിരുന്നു രണ്ടാം പകുതിയിലെ പോയിന്‍റ് നില.  ഖത്തറിനായി മാര്‍ക്കൊവിക് പത്തു ഗോളുകള്‍ സ്കോര്‍ ചെയ്തപ്പോള്‍, റാഫേല്‍ ആറു ഗോളുകള്‍ നേടി.  പ്രാഥമികറൗണ്ടിലെ വിജയം നല്ല ആത്മവിശ്വാസം ഖത്തറിന് നല്‍കുന്നുണ്ട്. 
ഒളിമ്പിക്സില്‍ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന നിലവിലെ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനെതിരെ നാളെയാണ് ഖത്തറിന്‍്റെ അടുത്ത മത്സരം. പ്രാഥമിക റൗണ്ടുകളില്‍ വിജയിക്കാനായാല്‍ കിരീടം നേടാനാകുമെന്ന വിശ്വാസം രാജ്യത്തിലെ കായിക പ്രേമികള്‍ക്കുണ്ട്. 11ന് ടുണീഷ്യയെയും 13ന് ഡെന്‍മാര്‍ക്കിനെയും 16ന് അര്‍ജന്‍്റീനയെയും ഖത്തര്‍ നേരിടും. എന്നാല്‍ ഫ്രാന്‍സ് ഇത്തവണയും കപ്പ് തങ്ങള്‍ക്കാണന്ന ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞവര്‍ഷം ദോഹയില്‍ നടന്ന ഹാന്‍ഡ്ബോള്‍ ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ ഖത്തറിനെ പരാജയപ്പടുത്തിയത് അവര്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ തീവ്രമായ പരിശീലനവും തന്ത്രപരമായ നീക്കങ്ങളും തങ്ങളുടെ വിജയപ്രതീക്ഷ കൂട്ടുന്നുവെന്നാണ് ഖത്തറിന്‍െറ നിലപാട്. 
 ടേബിള്‍ ടെന്നീസില്‍ ഹംഗറിയുടെ ആദം പറ്റാന്‍്റ്യുസിനെയാണ് ലീ പിങ് പരാജയപ്പെടുത്തിയത്. 4-0 എന്ന സ്കോറിനായിരുന്നു ഖത്തര്‍ താരത്തിന്‍്റെ വിജയം. പുരുഷ വിഭാഗം ടേബിള്‍ ടെന്നീസില്‍ ഇതാദ്യമായാണ് ഖത്തര്‍ ഒളിമ്പിക്സിന് യോഗ്യത നേടുന്നത്. 
ഇത്തവണ ലീ പിങ് ഒളിമ്പിക്്സിന് യോഗ്യത നേടിയതോടെ ഖത്തരി ടേബിള്‍ ടെന്നീസ് ടീം ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഏപ്രിലില്‍ ഹോങ്കോങില്‍ നടന്ന ഏഷ്യന്‍ ഒളിമ്പിക് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ അബ്ദുല്‍ അസീസ് അല്‍ അബാദിനെ 4-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയതോടെയാണ് ലീ പിങിന് യോഗ്യത ലഭിച്ചത്.  മികച്ച ആത്മവിശ്വാസത്തിലാണ് ലീ പിങുള്ളതെന്ന്  ഖത്തര്‍ നാഷണല്‍ ടേബിള്‍ ടെന്നീസ് ടീം ഡയറക്ടര്‍ താനി അല്‍ സറാ വ്യക്തമാക്കി. ഇതിനു മുമ്പ് 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ ടേബിള്‍ ടെന്നീസ് വനിതാവിഭാഗത്തില്‍ ഖത്തറിന്‍്റെ അയ മജ്ദി മത്സരിച്ചിരുന്നു. 
എന്നാല്‍ നീന്തലില്‍  ഖത്തറിന്  തോല്‍വി ഇന്നലെയും ഏറ്റുവാങ്ങേണ്ടി വന്നു. വനിതകളുടെ നൂറു മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ ഖത്തറിന്‍്റെ നദ ആദ്യദിനത്തില്‍തന്നെ പുറത്തായെങ്കില്‍ പുരുഷന്‍മാരുടെ വിഭാഗത്തില്‍ ദയനീയമായി  നൂഹ് അബ്ദുല്‍ അസീസ് അല്‍ ഖുലൈഫിയും പരാജയം രുചിച്ചു.  100 മീറ്റര്‍ ബാക്സ്ട്രോക്കില്‍ 39 പേര്‍ മത്സരിച്ചതില്‍ ഏറ്റവും അവസാന സ്ഥാനത്താണ് നൂഹ് എത്തിയത്. സെമിഫൈനലിലേക്ക് യോഗ്യത നേടിയ 16 താരങ്ങളും 53.99 സെക്കന്‍്റിനുള്ളില്‍ ഫിനിഷ് ചെയ്തപ്പോള്‍നൂഹിന്  ഒരു മിനിറ്റും 7.47സെക്കന്‍ഡും എടുക്കേണ്ടി വന്നു.  17 കാരനായ നൂഹ് ഖത്തര്‍ ടീമിലെ ഏറ്റവും പ്രായം  കുറഞ്ഞ രണ്ടാമത്തെ താരമാണ്. ഇതാദ്യമായാണ്നൂഹ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. 14 ജിസിസി റെക്കൊര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള താരത്തിന് പക്ഷെ റിയോയില്‍ നിരാശാജനകമായ പ്രകടനം നടത്താനായിരുന്നു വിധി. 
 ഒന്നാംദിനത്തില്‍ നടന്ന ബീച്ച് വോളിബോളില്‍ പ്രാഥമിക റൗണ്ടില്‍ ഖത്തര്‍ അമേരിക്കയോട് പരാജയപ്പെട്ടു, 16-21, 16-21 എന്ന സ്കോറിനായിരുന്നു ഖത്തറിന്‍്റെ തോല്‍വി. പൂള്‍ എഫില്‍ കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്താതെയാണ് ഖത്തര്‍ പരാജയപ്പെട്ടത്. ജെഫേഴ്സണ്‍ സാന്‍്റോസ് പെരേര- ചെരീഫ് യൂനുസ് സ്ഖ്യം അമേരിക്കയുടെ പാറ്റഴേ്സണ്‍- ഗിബ്ബ് സഖ്യത്തിനു മുന്നില്‍ തീര്‍ത്തും നിഷ്പ്രഭരായി. ബോക്സിങില്‍ പുരുഷന്‍മാരുടെ ലൈറ്റ്വെയ്റ്റ്് അറുപത് കിലോവിഭാഗത്തില്‍ ഖത്തര്‍ ഹകന്‍ എറസ്കര്‍ ആദ്യ റൗണ്ടില്‍ പുറത്തായതും തിരിച്ചടിയായി. ഉസ്ബക്കിസ്ഥാന്‍ താരം ഹുര്‍ഷിദ് തോജിബയേവാണ് ഖത്തര്‍ താരത്തെ വീഴ്ത്തിയത്. തികച്ചും ഏകപക്ഷീയമായ മത്സരമായിരുന്നു റിയോയിലെ ബോക്സിങ് റിങില്‍ കണ്ടത്. മൂന്നു റൗണ്ടുകളിലൊന്നില്‍പ്പോലും ഉസ്ബക്കിസ്ഥാന്‍ താരത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഹകന്‍ എറസ്കറിന് കഴിഞ്ഞില്ല. 3-0 എന്ന സ്കോറിനായിരുന്നു ഹുര്‍ഷിദ് വിജയിച്ചത്. റിയോ ഒളിമ്പിക്സില്‍ ഇന്ന് ടേബിള്‍ ടെന്നീസ് ഉള്‍പ്പടെ ഖത്തറിനു മൂന്നു മത്സരങ്ങള്‍. ബീച്ച് വോളിബോളിനു പുറമെ പുരുഷന്‍മാരുടെ ജൂഡോയിലും ടേബിള്‍ ടെന്നീസ് മൂന്നാം റൗണ്ടിലും ഖത്തര്‍ ഇന്നിറങ്ങും.   പൂള്‍ എഫിലെ രണ്ടാം മത്സരത്തില്‍ സ്പെയിനിന്‍്റെ ഗാവിര കൊല്ലാഡോ- ഹെരര അലേപ്സ് സഖ്യമാണ് ഖത്തറിന്‍്റെ എതിരാളികള്‍.  കോപകബാന ബീച്ചില്‍ ഇന്നു വൈകുന്നേരം ഏഴിനാണ് മത്സരം.  ജൂഡോ 73 കിലോഗ്രാം വിഭാഗത്തില്‍ ഖത്തറിന്‍്റെ മൊറാദ് സെമൗരി ബെല്‍ജിയത്തിന്‍്റെ ഡിര്‍ക്ക് വാന്‍ ടിഷെറ്റിനെ നേരിടും. വൈകുന്നേരം 4.42നാണ് മത്സരം.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.