കേരളത്തില്‍ ബി.ജെ.പി അകൗണ്ട് തുറക്കില്ല -കെ.പി മോഹനന്‍

ദോഹ: നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അകൗണ്ട് തുറക്കില്ളെന്നും ആശങ്കപ്പെടാനുള്ള വളര്‍ച്ചയോ മുന്നേറ്റമോ അവര്‍ക്കില്ളെന്നും കൃഷിമന്ത്രിയും കൂത്തുപറമ്പ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ  . തന്‍െറ മണ്ഡലത്തില്‍ ബി.ജെ.പിയുമായി യു.ഡി.എഫ് ധാരണയുണ്ടെന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ബി.ജെ.പിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ തനിക്ക് വോട്ട് ചെയ്യും. അത് വികസനത്തിന്‍െറ ഗുണഫലം അനുഭവിച്ചതുകൊണ്ടാണ്. എന്നാല്‍, മുന്‍കാലങ്ങളില്‍ പ്രദേശത്തെ ബി.ജെ.പിക്കാര്‍ പലരുമായും തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ വോട്ടര്‍മാരില്‍ വിഭാഗീയത ഉണ്ടാക്കുന്ന പ്രചാരണമാണ് സി.പി.എം നടത്തുന്നത്. മുസ്ലിംവീടുകളില്‍ കയറി യു.ഡി.എഫ്-ബി.ജെ.പി സഖ്യമുണ്ടെന്നും ഹിന്ദുവീടുകളില്‍ കയറി മറ്റുതരത്തിലുള്ള പ്രചാരണവുമാണ് അവര്‍ നടത്തുന്നത്. കണ്ണൂര്‍ ജില്ല യു.ഡി.എഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ദോഹയിലത്തെിയ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 
കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തുന്നത് സി.പി.എമ്മാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പിക്ക് രണ്ട് സീറ്റു കിട്ടിയാലും കോണ്‍ഗ്രസിന് കിട്ടരുതെന്നാണ് അവരുടെ ആഗ്രഹം. ബി.ജെ.പിയുടെ പ്രവര്‍ത്തനം തടസപ്പെടുത്താനും ഇല്ലാതാക്കാനും സിപിഎം ശ്രമിക്കുന്നതും അവരുടെ തിരിച്ചടിയുമാണ് വടക്കന്‍ കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് കാരണം. തിരുവനന്തപുരത്ത് ഒ.രാജഗോപാല്‍ എന്ന വ്യക്തിയോടുള്ള താല്‍പര്യം കാരണം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കുറച്ചുവോട്ടുകള്‍ ലഭിച്ചു. എന്നാല്‍ അവിടെ സാഹചര്യം മാറിയിട്ടുണ്ട്. വി. സുരേന്ദ്രന്‍ പിള്ള നേമത്ത് ഉറപ്പായും ജയിക്കും. ഇടതുമുന്നണിയുടെ തെറ്റായ നിലപാടുകള്‍ക്കെതിരെ ജനംവിധിയെഴുതും. മുമ്പെങ്ങുമില്ലാത്തവിധം ക്ഷേമ, കാരുണ്യ, വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ തുടരണമെന്ന് ആഗ്രഹിക്കുന്നത് കേരളത്തിലെ പാവപ്പെട്ട ജനങ്ങളാണ്. തെരഞ്ഞെടുപ്പില്‍ 80 സീറ്റുകള്‍ ഉറപ്പായും ലഭിക്കും. ജനതാദള്‍ യുനൈറ്റഡ് ഇത്തവണ ആറു സീറ്റെങ്കിലും വിജയിക്കും. കൂത്തുപറമ്പില്‍ തന്‍െറ വിജയം സുനിശ്ചിതമാണ്. 
പിണറായി വിജയന്‍ വി.എസ് അച്യുതാനന്ദനെ പാര്‍ട്ടിവിരുദ്ധനെന്ന് പരാമര്‍ശിച്ചത്, മലമ്പുഴയില്‍ അദ്ദേഹത്തെ തോല്‍പിക്കാന്‍ ശ്രമിക്കുന്നതിന്‍െറ ഭാഗമാണോ എന്ന് സംശയിക്കുന്നു. ജനതാദളില്‍ നിന്ന് ഒരു വിഭാഗം വിട്ടുപോയത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. അതെല്ലാം എല്ലാ പാര്‍ട്ടികളിലുമുള്ളതാണ്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കൊടിപിടിച്ച് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ താനിപ്പോള്‍ പത്താമത്തെ കൊടിയാണ് പിടിക്കുന്നതെന്നും കെ.പി മോഹനന്‍ പറഞ്ഞു. 
 

വിവാദങ്ങള്‍ മങ്ങലേല്‍പിച്ചു
മെത്രാന്‍ കായല്‍ നികത്തല്‍ വിവാദമടക്കം അവസാന കാലത്തുണ്ടായ പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്‍െറ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചതായി കൃഷിമന്ത്രി കെ.പി മോഹനന്‍. ഭൂമിദാനം, ബാര്‍ അനുവദിക്കല്‍ തുടങ്ങി സര്‍ക്കാറിനെതിരായി ഉയര്‍ന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, ഒന്നിനുപിറകെ ഒന്നായി ഉയരുന്ന ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും.
വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട്സിറ്റി, കൊച്ചിമെട്രോ ഉള്‍പ്പടെചെറുതും വലുതുമായ നിരവധി വികസനപദ്ധതികള്‍ നടപ്പാക്കിയ സര്‍ക്കാര്‍ തുടരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എല്ലാ മേഖലകളിലും മുന്നേറ്റമുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കൃഷി ഉള്‍പ്പെടെ എല്ലാ വകുപ്പുകളിലും മികച്ച പ്രകടനമാണ് ഈ സര്‍ക്കാരിന്‍െറ കൈമുതല്‍. അതിനുള്ള അംഗീകാരം തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.