ദോഹ: മെംബ്രെയ്ന്‍ ബയോ-റിയാക്ടര്‍ ഉപയോഗിച്ച് ആദ്യ ജല ശുദ്ധീകരണ പ്ളാന്‍റ് സ്ഥാപിക്കുകയെന്ന അപൂര്‍വ നേട്ടം പ്രമുഖ പ്രകൃതി വാതക ഉല്‍പാദക കമ്പനിയായ ഖത്തര്‍ ഗ്യാസിന് സ്വന്തം. ദിവസേന 1300 ക്യൂബിക് മീറ്റര്‍ അഴുക്കുവെള്ളം ഇതുവഴി ശുദ്ധീകരിക്കാനാകും.
ഖത്തര്‍ ഗ്യാസിന്‍െറ ഒന്നാം നമ്പര്‍ പ്ളാന്‍റിലാണ് ജല ശുദ്ധീകരണ പ്ളാന്‍റിന്‍െറ നിര്‍മാണം പൂര്‍ത്തിയായത്. ക്യു.ജി വണ്ണിന്‍െറ വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്‍റ് സൗകര്യം വിപുലപ്പെടുത്തുകയെന്ന ആശയത്തില്‍ നിന്നാണ് പുതിയ ജല ശുദ്ധീകരണ സംവിധാനം ആവിഷ്കരിച്ചത്. പരിസ്ഥിതി, എന്‍ജിനീയറിങ്, വെന്‍ച്വര്‍സ് വകുപ്പുകളിലെ അംഗങ്ങള്‍ അടങ്ങുന്ന ഖത്തര്‍ ഗ്യാസിലെ വിദഗ്ധ സംഘമാണ് ജല ശുദ്ധീകരണ പ്ളാന്‍റിന്‍െറ രൂപരേഖക്കും നിര്‍മാണത്തിനും നേതൃത്വം നല്‍കിയത്. ഖത്തര്‍ ഗ്യാസിനെ സംബന്ധിച്ച് ഇതൊരു അഭിമാന നേട്ടമാണെന്നും പാരിസ്ഥിതിക വിഭവങ്ങള്‍ സംരക്ഷിക്കുന്നതിന്‍െറ ആവശ്യകതയെ സംബന്ധിച്ച് കമ്പനിയുടെ പ്രതിബദ്ധതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങില്‍ ഖത്തര്‍ഗ്യാസ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ഥാനി പറഞ്ഞു.
ഇതിനു മുന്നോടിയായി പൈലറ്റ് എം.ബി.ആര്‍ പ്ളാന്‍റ് ആദ്യമായി പരീക്ഷിച്ചത് 2008ലാണ്. ഭാവിയിലും ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അഴുക്കുവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പദ്ധതിയിലാണ് ഖത്തര്‍ ഗ്യാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.