മംവാഖ് പാട്ട് മഹോത്സവത്തിന് നാല് നാള്‍

ദോഹ: മലപ്പുറം ജില്ലാ മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ (മംവാഖ്) സംഘടിപ്പിക്കുന്ന പാട്ട് മഹോത്സവത്തിന് ഇനി നാല് ദിവസം. മാപ്പിളപ്പാട്ട് രംഗത്തെ തലമുറകള്‍ സംഗമിക്കുന്ന ഇശല്‍രാവ് ഖത്തറിലെ ഏറ്റവും മികച്ച മാപ്പിളപ്പാട്ട് പരിപാടിയാക്കി മാറ്റാനുമുള്ള അവസാനവട്ട ഒരുക്കത്തിലാണെന്ന് സംഘാടകര്‍ അറിയിച്ചു. 
ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം ആറരക്ക് അല്‍ അറബി സ്പോര്‍ട്സ് ക്ളബ്ബിലെ വോളിബാള്‍ ഇന്‍ഡോര്‍ ഹാളിലാണ് പാട്ട് മഹോത്സവം. 20 മാപ്പിളപ്പാട്ട് ഗായകരും ആദരം ഏറ്റുവാങ്ങാനത്തെുന്നവരും ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കുന്ന പ്രശസ്ത കലാകാരന്മാരും ഉള്‍പ്പെടെ നാല്‍പതിലേറെ പേരാണ് ദോഹയിലത്തെുന്നത്. മാപ്പിളപ്പാട്ടിന് അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ വി.എം. കുട്ടി, മൂസ എരഞ്ഞോളി, റംല ബീഗം, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, സിബല്ല സദാനന്ദന്‍, ഒ.എം. കരുവാരക്കുണ്ട്, ബാപ്പു വെള്ളിപ്പറമ്പ്, ഫൈസല്‍ എളേറ്റില്‍ എന്നിവരെ ആദരിക്കും. ഇരുപത് ഗായകര്‍ ടീമുകളായി തിരിഞ്ഞുള്ള മാപ്പിളപ്പാട്ട് മത്സരവുമുണ്ടാകും. പ്രഗത്ഭ ഗായകരുടെ ഗാനങ്ങള്‍ വിദഗ്ധ ജൂറിയാണ് വിലയിരുത്തി വിജയികളെ കണ്ടത്തെുക. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, മിഡില്‍സോണ്‍ എന്നിങ്ങനെ ടീമുകളായാണ് മത്സരം അരങ്ങേറുക. ഫിറോസ് ബാബു, എം.എ. ഗഫൂര്‍, താജുദ്ദീന്‍ വടകര, യൂസുഫ് കാരക്കാട്, ഐ.പി സിദ്ദീഖ്, കുഞ്ഞുബാവ, മുഹമ്മദലി കണ്ണൂര്‍, നിസാം തളിപ്പറമ്പ്, ഷമീര്‍ ചാവക്കാട്, അശ്റഫ് തായിനേരി, വിളയില്‍ ഫസീല, സനീറ്റ കണ്ണൂര്‍, ഫാരിഷ ഹുസൈന്‍, നസീബ കാസര്‍കോട്, റിജിയ, ആര്യ മോഹന്‍ദാസ്, ഫാത്തിമ തൃക്കരിപ്പൂര്‍, റിനു റസാഖ് തുടങ്ങിയവരാണ് വ്യത്യസ്ത ടീമുകളില്‍ അണിനിരക്കുക. 
റജി മണ്ണേലാണ് അവതാരകന്‍. അലി ഇന്‍റര്‍നാഷണല്‍, ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റ്, ക്വാളിറ്റി മാള്‍, ഭാരത് വസന്ത  ഭവന്‍ റസ്റ്റോറന്‍റ്, വിഷ്വല്‍ പ്ളസ് ബര്‍വ വില്ളേജ് എന്നിവിടങ്ങളില്‍ പാട്ട് മഹോത്സവത്തിന്‍െറ ടിക്കറ്റുകള്‍ ഇന്നുമുതല്‍ ലഭ്യമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.