ദോഹ: ആഭ്യന്തര മന്ത്രാലയം വിവിധ പ്രവാസി സമൂഹങ്ങള്‍ക്കായി സംഘടിപ്പിച്ച ഈദ് ആഘോഷ പരിപാടികള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യന്‍, ശ്രീലങ്കന്‍, പാകിസ്താനി, ബംഗ്ളാദേശി, നേപ്പാളി പ്രവാസികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ആറ് പരിപാടികളില്‍ 32,000ഓളം പേരാണ് പങ്കെടുത്തത്. ദോഹ, വക്റ, അല്‍ഖോര്‍ എന്നിവിടങ്ങളില്‍ നടന്ന പരിപാടികളില്‍ കുടുംബങ്ങള്‍, ഉദ്യോഗസ്ഥര്‍, തെഴിലാളികള്‍ തുടങ്ങിയവരുടെ സജീവ സാന്നിധ്യം ദൃശ്യമായി. മൂന്ന് ദിവസങ്ങളിലായി നടന്ന ആഘോഷം ശനിയാഴ്ച വക്റ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബംഗ്ളാദേശികള്‍ക്ക് വേണ്ടി നടന്ന പരിപാടിയോടെ സമാപിച്ചു. ഗാനമേള, നാടന്‍ കലാപ്രകടനങ്ങള്‍, നൃത്തം എന്നിവ ആസ്വദിക്കാന്‍ 2,000ലേറെ പേരത്തെി. അല്‍ഖോര്‍, റാസ്്ലഫാന്‍, നേപ്പാളി കമ്യൂണിറ്റികള്‍ക്കു വേണ്ടി പെരുന്നാള്‍ ദിനത്തിലും പിറ്റേന്നും അല്‍ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ബര്‍വ വര്‍ക്കേഴ്സ് സ്പോര്‍ട്സ് കോംപ്ളക്സില്‍ നടത്തിയ പരിപാടികളില്‍ 20,000ന് മുകളില്‍ ആളുകള്‍ പങ്കെടുത്തു. ഇന്ത്യന്‍ പ്രവാസികള്‍ക്ക് വേണ്ടി എം.ഇ.എസ് ഇന്ത്യന്‍ സ്കൂളിലും ശ്രീലങ്കക്കാര്‍ക്കു വേണ്ടി സ്റ്റഫോര്‍ഡ് ശ്രീലങ്കന്‍ സ്കൂളിലും പരിപാടികള്‍ നടന്നു. എം.ഇ.സില്‍ നടന്ന പരിപാടിയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 4,000ലേറെ പേര്‍ പങ്കാളികളായി. 2,000ഓളം പേരാണ് ശ്രീലങ്കന്‍ പരിപാടിയില്‍ സംബന്ധിച്ചത്. വക്റ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പാക് പ്രവാസി സമൂഹത്തിന് വേണ്ടി നടത്തിയ പരിപാടിയിലും വന്‍ജനസാന്നിധ്യമായിരുന്നു. വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 9.30 പേരെ നടന്ന പരിപാടിയില്‍ 4,000ഓളം പേരാണ് കാഴ്ചക്കാരായത്തെിയത്. പ്രവാസികള്‍ക്ക് വേണ്ടി വര്‍ണാഭമായ ആഘോഷ പരിപാടികള്‍ വിജയകരമായി സംഘടിപ്പിച്ച ആഭ്യന്തര മന്ത്രാലയത്തിന് വിവിധ പ്രവാസി സംഘടനാ നേതാക്കള്‍ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.