ദോഹ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ സമാധാന റാലിക്കിടെയുണ്ടായ സ്ഫോടനത്തെ ഖത്തര്‍ കടുത്ത ഭാഷയില്‍ അപലപിച്ചു. നാടിന്‍െറ സുരക്ഷയും സമാധാനവും തകര്‍ക്കുകയാണ്, സ്ഫോടനത്തിന് പിറകിലുള്ളവര്‍ ഇത്തരം നീചപ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
മഹത്തായ നിയമങ്ങളെയും മാനുഷിക മൂല്യങ്ങളെയും ഇത്തരം കൃത്യങ്ങള്‍ നിഷേധിക്കുകയാണ്. ഈ അവസരത്തില്‍ തുര്‍ക്കി ജനതക്ക് എല്ലാ ഐക്യദാര്‍ഢ്യവും അറിയിക്കുകയാണ്. ഭീകരവാദത്തിലേക്ക് പ്രേരിപ്പിക്കുന്നതടക്കമുള്ള അതിന്‍െറ മുഴുവന്‍ ഘടങ്ങളെയും ശക്തമായി നിഷേധിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ തുര്‍ക്കി ജനതക്കും സര്‍ക്കാറിനും പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നു. രാജ്യത്തിന്‍െറ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ഖത്തറിന്‍്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും ഭരണകൂടത്തോടും അനുശോചനം രേഖപ്പെടുത്തിയ ഖത്തര്‍, പരിക്കേറ്റവര്‍ക്ക് എത്രയും വേഗത്തില്‍ അതില്‍ നിന്നും മോചമുണ്ടാകട്ടെയെന്നും ആശംസിച്ചു.
അങ്കാറയില്‍ ശനിയാഴ്ചയാണ് സമാധാന റാലിക്കിടെ രാജ്യത്തെ നടുക്കിയ ഇരട്ടസ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും 150ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കുര്‍ദുകളും തുര്‍ക്കി ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കെതിരെ ഇടതുപക്ഷ ഗ്രൂപ്പുകളാണ് സമാധാന റാലി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.