വ്യോമയാന, നിയമ മേഖലകളില്‍  വെനിസ്വേലയുമായി  ഖത്തര്‍ കരാര്‍ ഒപ്പിട്ടു

ദോഹ: തെക്കനമേരിക്കന്‍ പര്യടനത്തിന്‍െറ ഭാഗമായി രണ്ട് ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി വെനിസ്വേലയിലത്തെിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പ്രസിഡന്‍റ് നിക്കോളസ് മെഡുറയുമായി കൂടിക്കാഴ്ച നടത്തി. നരിവധി കരാറുകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കുകയും ചെയ്തു. നിയമ മേഖല, വ്യോമയാന രംഗം, യുവജന സഹകരണം, കായികം, കസ്റ്റംസ്, സാമ്പത്തികമേഖല, വാണിജ്യം തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. കരാറുകള്‍ ഒപ്പിടുന്ന ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും പ്രസിഡന്‍റ് നിക്കോളസ് മെഡുറയും സാക്ഷ്യം വഹിച്ചു.
തലസ്ഥാനമായ കാരക്കാസിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ വെച്ച്  ഇരുരാഷ്ട്രത്തലവന്മാരും കൂടിക്കാഴ്ച നടത്തി. ഖത്തറും വെനിസ്വേലെയും തമ്മിലുള്ള നയതന്ത്രബന്ധത്തെ സംബന്ധിച്ചും അത് വിശാലമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരുവരും ചര്‍ച്ച ചെയ്തു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളടക്കം പ്രാദേശികവും അന്താര്‍ദേശീയവുമായ നിരവധി വിഷയങ്ങളും വിശകലനവിധേയമാക്കി. കൂടിക്കാഴ്ചയില്‍ ഖത്തറിന്‍െറയും വെനിസ്വേലയുടെയും ഭാഗത്ത് നിന്ന്  നിരവധി മുതിര്‍ന്ന നയതന്ത്രപ്രതിനിധികള്‍ പങ്കെടുത്തു. 
അമീറിന്‍െറ സന്ദര്‍ശനം വെനിസ്വേലയും ഖത്തറും തമ്മിലുള്ള നയതന്ത്രബന്ധം വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുമെന്ന് പ്രസിഡന്‍റ് നിക്കോളസ് മെഡുറ ഇരുവരും നടത്തിയ സംയുക്ത പത്രപ്രസ്താവനക്കിടെ വ്യക്തമാക്കി. അമീറിന് നല്‍കിയ ഒൗദ്യോഗിക സ്വീകരണ ചടങ്ങിനിടെയായിരുന്നു മെഡുറയുടെ പ്രതികരണം. ദീര്‍ഘകാലമായി എണ്ണ മേഖലയില്‍ ഖത്തറും വെനിസ്വേലയും പങ്കാളികളായിരുന്നു. ഇപ്പോള്‍ അത് പ്രകൃതിവാതക രംഗത്തേക്കും വ്യാപിച്ചതായും മെഡുറ ചൂണ്ടിക്കാട്ടി. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതോടെ തങ്ങളുടെ ബന്ധം ദൃഢമായിരിക്കുന്നുവെന്നും ഭാവിയിലും അങ്ങനെയാകട്ടെയെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 
ഖത്തറും വെനിസ്വലെയും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണെന്നും നിരവധി ധാരണ പത്രങ്ങളില്‍ ഒപ്പുവെച്ചതോടെ ഈ ബന്ധം കൂടുതല്‍ ഉയരങ്ങളിലത്തെുമെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു. ഫലസ്തീന്‍ പ്രശ്നത്തില്‍ വെനിസ്വേലയുടെ നിലപാടിനെ അഭിനന്ദിച്ച അമീര്‍, ഇതില്‍ മെഡുറക്ക് പ്രത്യേക നന്ദിയും അറിയിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.