ദോഹ: പൊലീസ് സ്റ്റേഷനില്‍ വെടിയുതിര്‍ത്ത കേസില്‍ ദോഹ ക്രിമിനല്‍ കോടതി സ്വദേശിയെ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചു.
പൊലീസ് കസ്റ്റഡിയിലുള്ള രണ്ട് മക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അല്‍ റയ്യാന്‍ സൗത്വെസ്റ്റിലുള്ള പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലാണ് ഖത്തരി പൗരനെതിരെ ശിക്ഷ വിധിച്ചത്. ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. തടവ് ശിക്ഷക്ക് പുറമെ 50,000 റിയാല്‍ പിഴ അടക്കാനും വിധിച്ചു.
പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇയാള്‍ക്കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്യാമെന്നും കോടതി വിധിച്ചു.
ഈ വര്‍ഷം ആദ്യം നടന്ന സംഭവത്തെതുടര്‍ന്ന് പ്രതി ജയിലിലായിരുന്നു.
കോടതിയില്‍ വിചാരണ സമയത്ത് ഹാജരാവാനും ഇദ്ദേഹം വിസമ്മതിച്ചിരുന്നു.
മറ്റൊരു കേസില്‍ കസ്റ്റഡിയിലത്തെ രണ്ട് മക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് തോക്കുമായത്തെിയ ഇദ്ദേഹം പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇയാള്‍ മൂന്ന് കുടുംബാംഗങ്ങളോടൊപ്പം വാഹനത്തില്‍ അതിവേഗം ഓടിച്ചുപോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.