ദോഹ: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടികൂടുമ്പോള്‍ വാഹനമോടിക്കുന്ന വ്യക്തിയുടെ തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഗതാഗത വകുപ്പിന് നിര്‍ദേശം നല്‍കി. വാഹന ഉടമക്ക് പകരം നിയമലംഘനം നടത്തിയവര്‍ക്കെതിരില്‍ തന്നെ നിയമനടപടി സ്വീകരിക്കാനാണ് ഈ നീക്കം. പലപ്പോഴും വാഹന ഉടമക്കെതിരെ നടപടി വരുമ്പോള്‍ ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ളെന്ന പരിഭവവുമായി ഉടമകള്‍ വകുപ്പിന്‍െറ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വന്നിരുന്നു. ഇത് ഒഴിവാക്കുന്നതിനായാണ് സംഭവസമയത്ത് വാഹനമോടിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചത്. ഇത്തരം സംഭവങ്ങളില്‍ വാഹന ഉടമസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചുവന്നത് ഒന്നിലേറെ ഡ്രൈവര്‍മാരുള്ള കമ്പനികള്‍ക്കും വ്യക്തികള്‍ക്കും റെന്‍റ് എ കാര്‍ കമ്പനികള്‍ക്കും മറ്റും തലവേദന സൃഷ്ടിച്ചിരുന്നു. എന്നാല്‍, വിഭിന്നശേഷിയുളളവര്‍ക്കായി നീക്കിവെച്ച സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, വഴി തടസപ്പെടുത്തി റോഡില്‍ വാഹനം നിര്‍ത്തി പുറത്തുപോകുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് തുടര്‍ന്നും വാഹന ഉടമയുടെ പേരില്‍ നടപടിയെടുക്കും.
ജി.സി.സി രാജ്യങ്ങളുടെ ലൈസന്‍സ് കൈവശമുളള വിദേശികള്‍ക്ക് ഖത്തര്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് നേരിട്ട് അപേക്ഷിക്കാനുളള അവസരം സര്‍ക്കാര്‍ പുനസ്ഥാപിച്ചു. കുറച്ചുകാലമായി ജി.സി.സി പൗരന്മാര്‍ക്ക് മാത്രമായി ഈ സേവനം പരിമിതപ്പെടുത്തിയിരുന്നു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, ഫിലിപ്പീന്‍സ്, ഈജിപ്ത്, സുഡാന്‍, എതോപ്യ, ചൈന തുടങ്ങിയ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് എടുത്തുമാറ്റിയത്.
മറ്റു രാജ്യങ്ങളുടെ ലൈസന്‍സുളളവര്‍ക്ക് ഡ്രൈവിങ് കോഴ്സിന് ചേര്‍ന്ന് പഠിച്ച ശേഷമേ ഖത്തര്‍ ലൈസന്‍സ് ടെസ്റ്റിനിരുന്ന് ലൈസന്‍സ് കരസ്ഥമാക്കാന്‍ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.