അമീറിനെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു

ദോഹ: റിയാദില്‍ നടക്കുന്ന 36ാമത് ജി.സി.സി ഉച്ചകോടിക്കായി റിയാദിലത്തെിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സ്വീകരിച്ചു. 
ജി.സി.സിയുടെ  36ാമത് ഉച്ചകോടിക്കായി റിയാദിലത്തെിയതായിരുന്നു അമീര്‍. സൗദി കിരീടവകാശിയും ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ്, രണ്ടാം കിരീടവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അബ്ദുല്‍ അസീസ്, റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ തുടങ്ങി ഉന്നതതല സംഘവും സല്‍മാന്‍ രാജാവിനൊപ്പം അമീറിനെ സ്വീകരിക്കുന്നതിനത്തെിയിരുന്നു. 
ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ്അല്‍ സയാനി, സൗദിയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് അബ്ദുല്ല ബിന്‍ താമര്‍ ആല്‍ഥാനി, ഖത്തറിലെ സൗദി അംബാസഡര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഐഫാന്‍ തുടങ്ങിയവരും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ അമീറിനെ സ്വാഗതം ചെയ്തു. ജി.സി.സിയുടെ 36ാമത് ഉച്ചകോടിയില്‍ പങ്കെടുക്കാനായി റിയാദിലത്തൊന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും സൗദി രാജാവിന് ആശംസകളറിയിക്കുന്നുവെന്നും അമീര്‍ വ്യക്തമാക്കി. ഉച്ചകോടിക്കായി റിയാദിലത്തെിയ മറ്റു ജി.സി.സി രാജ്യങ്ങളിലെ സഹോദരങ്ങള്‍ക്ക് ആശംസകളര്‍പ്പിക്കുന്നു. 
ജി.സി.സിയുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കുന്നതിനും നമുക്ക് മുമ്പിലുള്ള വെല്ലുവിളികള്‍ നേരിടുന്നതിനും ഉച്ചകോടി ഫലപ്രദമാകട്ടേയെന്ന് അമീര്‍ ആശംസിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.