മസ്കത്ത് എയർപോർട്ടിലെത്തിയ അലോഷിയെ സോഹാറിയൻസ് കല പ്രവർത്തകർ സ്വീകരിക്കുന്നു
സുഹാർ: സുഹാറിലെ കലാസാംസ്കാരിക സംഘടനയായ ‘സോഹാറിയൻസ് കല’യുടെ ഓണം -ഈദ് ആഘോഷ പരിപാടിയുടെ മുഖ്യഇനമായ ‘അലോഷി പാടുന്നു’ എന്ന സംഗീത വിരുന്ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സുഹാർ ഗ്രീൻ ഓയാസിസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ അരങ്ങേറും മസ്കത്ത് എയർപോർട്ടിൽ വന്നിറങ്ങിയ അലോഷിയെ സോഹാറിയൻസ് കല പ്രവർത്തകർ ഊഷ്മളമായ സ്വീകരണത്തോടെ വരവേറ്റു. വിവിധ കലാപരിപാടിയുടെ അകമ്പടിയോടെ കോർത്തിണക്കിയ കലാപ്രകടനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടും. പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.