വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷനൽ കൗൺസിൽ കേരളപ്പിറവിയോട് അനുബന്ധിച്ച് മസ്കത്ത് ഗാലയിൽ സംഘടിപ്പിച്ച ‘കേരളത്തനിമ 2025’ ആഘോഷത്തിൽനിന്ന്
മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷനൽ കൗൺസിൽ കേരളപ്പിറവിയോടനുബന്ധിച്ച് ‘കേരളത്തനിമ 2025’ വർണശബളമായി ആഘോഷിച്ചു. മസ്കത്ത് ഗാലയിൽ നേറ്റീവ് സ്റ്റോറി റസ്റ്റോറന്റിൽ മസ്കത്ത് പഞ്ചവാദ്യസംഘം ആശാൻ തിച്ചൂർ സുരേന്ദ്രന്റെ നേതൃത്വത്തിൽ പഞ്ചവാദ്യത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി. സാംസ്കാരിക സമ്മേളനം വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജെ. രത്നകുമാർ ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി ഫെഡറേഷൻ മസ്കത്ത് പ്രസിഡന്റ് പത്മകുമാർ അധ്യക്ഷത വഹിച്ചു.
വേള്‍ഡ് മലയാളി ഫെഡറേഷൻ നാഷനൽ പ്രസിഡൻറ് ജോർജ് പി. രാജൻ സ്വാഗതവും നാഷനൽ കോഓഡിനേറ്റർ സുനിൽകുമാർ ആമുഖപ്രസംഗവും നിർവഹിച്ചു. ബാവലേയ ഫൗണ്ടേഷന്റെ ബാനറിൽ നിർമിച്ച പാറു എന്ന ഹ്രസ്വസിനിമയിലെ മികച്ച അഭിനയത്തിന് സിനിമയിലെ നായിക അനിത രാജന് റോഷ്നി ഇന്റർനാഷനൽ ഫെസ്റ്റിവൽ അവാർഡ്, നിർമാതാവ് കൂടിയായ ഡോക്ടർ ജെ. രത്നകുമാർ കൈമാറി. വേദിയിൽ സിനിമയുടെ ഡയറക്ടർ കബീർ യൂസഫിനെയും കഥാരചനാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മനു സൈമൺ ഫിലിപ്പിനെയും ആദരിച്ചു.
വേള്‍ഡ് മലയാളി ഫെഡറേഷൻ മിഡിൽ ഈസ്റ്റ് കോഡിനേറ്റർ ഉല്ലാസ് ചെറിയാൻ, മസ്കത്ത് സ്റ്റേറ്റ് സെക്രട്ടറി ശ്രീകുമാർ, നാഷണൽ സെക്രട്ടറി മനോജ് നാരായണൻ എന്നിവർ സംസാരിച്ചു. കേരളപ്പിറവിയോടനുബന്ധിച്ച് വേള്‍ഡ് മലയാളി ഫെഡറേഷൻ അൽ ബാജ് ബുക്ക് സെന്ററുമായി സംഘടിപ്പിച്ച കളറിങ് മൽസരത്തിൽ സീനിയർ വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ മേധാഗൗരി, അമേയ അജീഷ്, നിതാ ശ്യാം നായർ, ജൂനിയർ വിഭാഗത്തിൽ അനിക, നിള പ്രവീൺ, ഇഷാൻ അബ്ദുല്ല എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മോഹിനിയാട്ടം, തിരുവാതിരകളി, കൈകൊട്ടിക്കളി, ഫാഷൻ ഷോ, സിനിമാറ്റിക് ഡാൻസ്, നാടൻ കളി, സംഘ ഗാനം, റാമ്പ് വാക്ക്, കുട്ടികളും മുതിർന്നവരും ആലപിച്ച ഗാനങ്ങൾ എന്നിവ നടന്നു. അർച്ചന വിജയകുമാർ, രാജൻ കോക്കൂരി, മനോജ് നാരായണൻ, രാധിക, വിജി സുരേന്ദ്രൻ, ശ്രീകുമാർ, ദിവ്യ മനോജ് എന്നിവർ നിയന്ത്രിച്ചു.
ജനുവരി 16, 17, 18 തീയതികളിൽ അഞ്ചാമത് വേള്‍ഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ കൺവെൻഷൻ യു.എ.ഇയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.