വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രൊവിൻസിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടി
മസ്കത്ത്: വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഈദ്, വിഷു, ഈസ്റ്റർ, മാതൃദിനാഘോഷവും രക്തദാനവും നടത്തി.ബിജുവിന്റെയും ജീസന്റെയും നേതൃത്വത്തിൽ ഒരുക്കിയ വിഷു കണിയും കൈനീട്ടവും സ്നേഹത്തിന്റെ പ്രതീകമായി ആഘോഷത്തിന് തുടക്കം കുറിച്ചു. പ്രസിഡന്റ് ഫ്രാൻസിസ് തലച്ചിറ ആധ്യക്ഷതവഹിച്ചു. ടി.കെ വിജയൻ, ജിബു തോമസ് എന്നിവർ സംസാരിച്ചു.സെക്രട്ടറി കെ.എം. മാത്യു സ്വാഗതവും ബിനോയ് റാഫെൽ നന്ദിയും പറഞ്ഞു. അംഗങ്ങൾ അമ്മമാരെ കുറിച്ച് ഓർമകൾ പങ്കുവെച്ചത് സദസിനെ വികാരഭരിതരാക്കി. ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് പൂക്കൾ നൽകിയും അമ്മൂമ്മമാരെ പൊന്നാട അണിയിച്ചും ആദരിച്ചു.
പ്രീമ മനോജ് പ്രഭാഷണം നിർവഹിച്ചു. ശശിനായ്ക്ക്, ആരാധിത, ഒ.കെ. മുഹമ്മദാലി, ഫ്രാൻസിസ് മോറിസ്, ബാല താരമായ ക്രിസ്റ്റോ എന്നിവരുടെ സംഗീത വിരുന്നു അരങ്ങേറി. ഈസ്റ്റർ പ്രതീകമായി പ്രത്യേകതരം ഭക്ഷണവും ഒരുക്കിയിരുന്നു. ആഘോഷങ്ങൾക്ക് ബൗഷർ രക്തബാങ്കിൽ നടന്ന രക്തദാന ക്യാമ്പിന് കെ.കെ. ജോസ്, കെ.എം. മാത്യു, ടി.കെ. വിജയൻ, ബിനോയ് റാഫെൽ, പ്രാസാദ് , റോയ് ജോർജ്, ജീസൻ, ജിബു തോമസ്, വി.എം.എ ഹക്കിം, റീജജോസ്, ഗീത വിജയൻ, ഷേർലി മാത്യു, രഞ്ജി അനൂപ് എന്നിവർ നേതൃത്വം നൽകിരക്ത ക്യാമ്പിൽ സഹകരിച്ച ഡോക്ടർമാർ നഴ്സുമാർക്കും ഗോഡ് വിൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.