ലോക പരിസ്ഥിതി ദിനാചരണം: അൽ ബുസ്താൻ ബീച്ച് ശുചീകരിച്ച് ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ

മസ്കത്ത്: ഒമാനിലെ അൽ ബുസ്താൻ ബീച്ചിൽ ശുചീകരണം നടത്തി ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ ടീം. രാവിലെ 5.30 മുതൽ ബീച്ചും പരിസരവും മാലിന്യ മുക്തമാക്കിയാണ് സംഘം പ്രകൃതിയോടുള്ള പ്രതിബദ്ധത തെളിയിച്ചത്. ഒമാനിലെ പല ഭാഗത്തു നിന്നും എത്തിയ അംഗങ്ങൾ ഒത്തുകൂടിയായിരുന്നു ശുചീകരണം. ഷിഹാബ് കോട്ടക്കൽ, അജ്മൽ സിദ്ദീഖ്, സത്താർ ആനക്കയം തുടങ്ങിയവർ നേതൃത്വംനൽകി.

സുവൈക്കിൽ നിന്നും ഡോ.ഷഫീഖ്, കരാട്ടെ മാസ്റ്റർ അൻവർ സാദത്ത്, ഹബീബ് റഹ്മാൻ, അയൺമാൻ അൻവർ സാദത്ത്, മുബഷീർ, പ്രജുൽ, സബീഹ്, മുഹമ്മദ്, വിശ്വനാഥൻ, സഹദ്, ഷമീർ, മുഹമ്മദ് അസ്‍ലം, മുർഷിദ് തങ്ങൾ തുടങ്ങി എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു. ദിനാചണ സന്ദേശം നൽകി ബാലകൃഷ്ണൻ വലിയാട്ട് സംസാരിച്ചു.

Tags:    
News Summary - World Environment Day Celebration: Oman Malappuram District Association cleans Al Bustan Beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.