പരിക്കേറ്റ ഇന്ത്യൻ നാവികരെ സന്ദർശിച്ച് അംബാസഡർ

മസ്‌കത്ത്: വാണിജ്യക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് മസ്‌കത്തിലെ കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ നാവികരെ ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ സന്ദർശിച്ചു. നാവികരുടെ ആരോഗ്യസ്ഥിതിയും ചികിത്സാപുരോഗതിയും അദ്ദേഹം ആശുപത്രിയിലെ മെഡിക്കൽ സംഘവുമായി ചർച്ച ചെയ്തു.

നാവികരുടെ കുടുംബാംഗങ്ങളുമായും അംബാസഡർ കൂടിക്കാഴ്ച നടത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. നാവികർക്കും കുടുംബാംഗങ്ങൾക്കും ഇന്ത്യൻ എംബസി പിന്തുണ അറിയിച്ചു.

Tags:    
News Summary - Ambassador Visits Injured Indian Sailors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.