അനധികൃത തയ്യൽ; മത്രയിലെ വീട്ടിൽ പരിശോധന

മസ്‌കത്ത്: മത്രയിലെ വീട്ടിൽ അനധികൃത തയ്യൽ പ്രവർത്തനത്തിലേർപ്പെട്ടയാൾക്കെതിരെ നിയമനടപടി. മസ്‌കത്ത് മുനിസിപ്പാലിറ്റി വീട്ടിൽ പരിശോധന നടത്തി. നിയമലംഘനവുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

മുനിസിപ്പാലിറ്റിയുടെ നിയമവിഭാഗം, പബ്ലിക് പ്രോസിക്യൂഷൻ, റോയൽ ഒമാൻ പൊലീസും ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. അംഗീകൃത നിബന്ധനകളും നിയന്ത്രണങ്ങളും പാലിക്കാതെയാണ് വീട്ടിൽ തയ്യൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലൈസൻസുകളും അനുമതികളും നിർബന്ധമാണെന്നും അംഗീകൃത വ്യവസ്ഥകൾ പാലിക്കാതെ പ്രവർത്തനങ്ങൾ നടത്തരുതെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Illegal tailoring; Inspection at house in Matra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.