നി​സ്​​വ​യി​ൽ വ​ർ​ക്ക്​​ഷോ​പ്പി​ൽ തീ​പി​ടി​ത്തം; ഒ​രാ​ൾ മ​രി​ച്ചു

മ​സ്ക​ത്ത്​: നി​സ്​​വ​യി​ലെ ക​ർ​ഷ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ വ​ർ​ക്ക്​​​ഷോ​പ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. മ​റ്റൊ​രാ​ൾ​ക്ക് നി​സ്സാ​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച​യാ​ണ്​ സം​ഭ​വം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ ഏ​ത്​ രാ​ജ്യ​ക്കാ​രാ​ണ് എ​ന്ന​തി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ളെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​രി​ക്കേ​റ്റ​യാ​ൾ​ക്ക്​ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കു​ക​യും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

Tags:    
News Summary - Workshop-Fire-Nizwa-Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.