തൊഴിലാളികൾക്ക് നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ പ്രവർത്തകൾ ശീതള പാനീയങ്ങൾ വിതരണം ചെയ്യുന്നു
മസ്കത്ത്: കൊടുംചൂടിൽ പണിയെടുക്കുന്ന പ്രവാസികൾക്ക് തണലായി നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ. മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ദാഹജലം, ശീതള പാനീയം, ലഘുഭക്ഷണം എന്നിവ വിതരണം ചെയ്തു.
മസ്കത്ത് ഹിൽസിലെ എൽ ആൻഡ് ടിയുടെ സൈറ്റിലായിരുന്നു വിതരണം. ഷാജീവൻ ഉദ്ഘാടനം ചെയ്തു.മനോജ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ആഷിക്ക് സ്വാഗതം പറഞ്ഞു. കമ്മിറ്റി ഭാരവാഹികളായ സുബ്രഹ്മണ്യൻ, ഫൈസൽ, ബാബു, രാജീവ്, ഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി. സൈറ്റിൽ 150 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.