മ​സ്ക​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഇ​ന്ത്യ​യു​ടെ വ​നി​ത ജൂ​നി​യ​ർ ഹോ​ക്കി ടീ​മി​ന് ന​ൽ​കി​യ സ്വീ​ക​ര​ണം

വ​നി​ത ജൂ​നി​യ​ർ ഏ​ഷ്യ ക​പ്പ് ഹോ​ക്കി; ഇ​ന്ത്യ-​ചൈ​ന ഫൈ​ന​ൽ ഇ​ന്ന്

മ​സ്ക​ത്ത്: വ​നി​ത ജൂ​നി​യ​ർ ഏ​ഷ്യ ക​പ്പ് ഹോ​ക്കി ടൂ​ർ​ണ​മെ​ന്റി​ന്റെ ഫൈ​ന​ലി​ൽ ഇ​ന്ത്യ ചൈ​ന​യെ നേ​രി​ടും. സെ​മി​യി​ൽ ജ​പ്പാ​നെ 3-1 നു ​ആ​ധി​കാ​രി​ക​മാ​യി തോ​ൽ​പ്പി​ച്ചാ​ണ് ക​ലാ​ശ​ക്ക​ളി​യി​ലേ​ക്ക് യോ​ഗ്യ​ത​നേ​ടി​യ​ത്.അ​മീ​റാ​ത്ത് ഹോ​ക്കി അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കു​ന്നേ​രം ഏ​ഴ് മ​ണി​ക്ക് തു​ട​ങ്ങു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

റൗ​ണ്ട് ലീ​ഗി​ൽ ചൈ​ന​യോ​ട് പ്ര​തീ​ക്ഷി​ക്കാ​തെ നേ​രി​ട്ട പ​രാ​ജ​യ​ത്തി​നു മ​റു​പ​ടി ന​ൽ​കി കി​രീ​ടം നേ​ടാ​നാ​ണ് ഇ​ന്ത്യ​യു​ടെ താ​ര​ങ്ങ​ൾ ഒ​രു​ങ്ങു​ന്ന​ത്. മ​സ്ക​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്ങ് ഇ​ന്ത്യ​ൻ ടീം ​അം​ഗ​ങ്ങ​ൾ​ക്ക് വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു. മ​ത്സ​രം കാ​ണാ​നാ​യി മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ്ര​വാ​സി സ​മൂ​ഹം സ​റ്റേ​ഡി​യ​ത്ത​ലേ​ക്കെ​ത്തും.

News Summary - Women's Junior Asia Cup Hockey; India-China final today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.