മസ്കത്ത്: സ്ത്രീകൾക്ക് സൗന്ദര്യ സേവനങ്ങൾ നൽകുന്ന ബ്യൂട്ടി സലൂണുകൾ ആരോഗ്യ സാങ്കേതിക ആവശ്യകതകൾ പാലിക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ആരോഗ്യ, സാങ്കേതി ക ആവശ്യകതകളും നിയന്ത്രണ മാർഗനിർദേശങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചൂണ്ടിക്കാണിച്ചത്.
പൊതുജനാരോഗ്യം സംരക്ഷിക്കുക, താമസക്കാരുടെ സൗകര്യം ഉറപ്പാക്കുക, റസിഡൻഷ്യൽ കെട്ടിടങ്ങളിൽ സ്വകാര്യത നിലനിർത്തുക എന്നിവയാണ് ഈ നിർദേശത്തിലൂടെ ലക്ഷ്യമിടുന്നത്. മസ്കത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കിയ നിയന്ത്രണങ്ങൾ താഴെ കൊടുക്കുന്നു.
-സലൂണിൽ തൊഴിലാളികളെ താമസിപ്പിക്കരുത്
-ഏതെങ്കിലും മെഡിക്കൽ നടപടിക്രമങ്ങളോ ഓപ്പറേഷനുകളോ അനുവദനീയമല്ല
- അനധികൃതമോ കാലഹരണപ്പെട്ടതോ ആയ രാസ ഉൽപന്നങ്ങൾ അല്ലെങ്കിൽ ഡാറ്റ കാർഡുകൾ ഇല്ലാത്തവ പ്രദർശിപ്പിക്കാനോ വിൽക്കാനോ ഉപയോഗിക്കാനോ പാടില്ല
-ലേസർ ഉപകരണങ്ങൾ, പൾസ്ഡ് ലൈറ്റ് തെറാപ്പി അല്ലെങ്കിൽ സമാനമായ ഏതെങ്കിലും ഉപകരണങ്ങൾ ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.