??????????? ??????????? ????????? ??????? ????????????????? ?????? ??????? ??????????? ????????? ???????? ???????????

ജേ​താ​ക്ക​ൾ​ക്ക്​ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം

മ​സ്​​ക​ത്ത്​: അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ ക​പ്പു​മാ​യെ​ത്തി​യ ഒ​മാ​ൻ ദേ​ശീ​യ ഫു​ട്​​ബാ​ൾ ടീ​മി​ന്​ രാ​ജ്യം ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ബോ​ഷ​റി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ കാ​യി​ക സ​മു​ച്ച​യ​ത്തി​ലാ​ണ്​ സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. ടീ​മം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ക്കാ​നും സ്വീ​ക​ര​ണം ന​ൽ​കാ​നും വ​ൻ ജ​നാ​വ​ലി​യാ​ണ്​ കാ​യി​ക സ​മു​ച്ച​യ​ത്തി​ൽ ഒ​ത്തു​കൂ​ടി​യ​ത്. ച​ട​ങ്ങി​ന്​ വ​ള​രെ മു​മ്പു​ത​ന്നെ  ആ​രാ​ധ​ക​ർ ഒ​ഴു​കി. ​ ജ​യ്​ വി​ളി​ച്ചും ടീ​മം​ഗ​ങ്ങ​ളു​ടെ പോ​സ്​​റ്റ​റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചും അ​ഭി​ന​ന്ദ​ന വാ​ച​ക​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചും ഒ​മാ​ൻ ദേ​ശീ​യ പ​താ​ക വാ​നി​ലു​യ​ർ​ത്തി​യും ജ​ന​ങ്ങ​ൾ സ്വീ​ക​ര​ണം വ​ൻ ആ​ഘോ​ഷ​മാ​ക്കി. രാ​ഷ്​​ട്ര​ത്തി​​െൻറ വീ​ര​ന്മാ​രെ സ്വാ​ഗ​തം ചെ​യ്യ​ണ​മെ​ന്ന്​ കാ​യി​ക മ​ന്ത്രാ​ല​യം ആ​ഹ്വാ​നം ചെ​യ്​​തി​രു​ന്നു. ‘23ാമ​ത്​ ഗ​ൾ​ഫ്​ ക​പ്പ്​ ച​മ്പ്യ​ന്മാ​രാ​യ ദേ​ശീ​യ ഫു​ട്​​ബാ​ൾ ടീ​മി​നെ സ്വാ​ഗ​തം ചെ​യ്യാ​ൻ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ കാ​യി​ക സ​മു​ച്ച​യ​ത്തി​ൽ ത​ങ്ങ​ൾ കാ​ത്തി​രി​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യം ട്വീ​റ്റ്​ ചെ​യ്​​തു. സി​വി​ൽ ഡി​ഫ​ൻ​സ്​-​ആം​ബു​ല​ൻ​സ്​ പൊ​തു അ​തോ​റി​റ്റി​യും ടീ​മി​നെ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു. മ​സ്ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ന്നെ ടീ​മി​ന്​ വ​ൻ സ്വീ​ക​ര​ണ​മാ​ണ്​ ന​ൽ​കി​യ​ത്. ബി​ഗ്​ ബ​സ്​ ക​മ്പ​നി​യു​ടെ തു​റ​ന്ന ബ​സി​ലാ​ണ്​ ടീ​മം​ഗ​ങ്ങ​ളെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ കാ​യി​ക സ​മു​ച്ച​യ​ത്തി​ലേ​ക്ക്​ ആ​ന​യി​ച്ച​ത്. ടീ​മി​​െൻറ കൂ​റ്റ​ൻ പോ​സ്​​റ്റ​ർ കൊ​ണ്ട്​ അ​ല​ങ്ക​രി​ച്ച​താ​യി​രു​ന്നു ബ​സ്. 
Tags:    
News Summary - winners Oman gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.