സലാലയിൽ കോൺസുലാർ ക്യാമ്പ് സംഘടിപ്പിച്ച് ഇന്ത്യൻ എംബസി

സലാല : ഇന്ത്യൻ എംബസി ഒക്ടോബർ രണ്ട് ,മുന്ന് ദിവസങ്ങളിൽ സലാലയിൽ കോൺസുലാർ ക്യാമ്പ് സംഘടിപ്പിച്ചു. ന്യൂസലാലയിലെ എസ്.ജി.ഐ.വി.എസ് ആസ്ഥാനത്ത് നടത്തിയ ക്യാമ്പിൽ പാസ് പോർട്ട് പുതുക്കൽ, പവർ ഓഫ് അറ്റോർണി അറ്റസ്റ്റേഷൻ , ഇന്ത്യൻ വിസ , പാസ് പോർട്ടിൽ തിരുത്തൽ തുടങ്ങി നിരവധി സേവനങ്ങൾ ലഭ്യമാക്കി.

ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ക്യാമ്പിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തിയതായി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ പറഞ്ഞു. മസ്കത്തിൽനിന്നെത്തിയ അസിസ്റ്റന്റ് കോൺസുലാർ ഓഫീസർ ഷൈലേന്ദ്രകുമാർ സിങ്, കോൺസുലാർ അറ്റാഷെ ശിവശങ്കർ ശർമ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ സുമിത് കുമാർ എന്നിവരും എസ്.ജി.ഐ.വി.എസ് ജീവനക്കാരും ക്യാമ്പിന് നേതൃത്വം നൽകി.

Tags:    
News Summary - Indian Embassy organizes consular camp in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.