ആടിയും പാടിയും കഥപറഞ്ഞും ‘വേനൽകിളികൾ’ ക്യാമ്പ് ശ്രദ്ധേയമായി

മസ്കത്ത്: പ്രചോദന മലയാളി സമാജം സംഘടിപ്പിച്ച കുട്ടികളുടെ വേനൽക്കാല ക്യാമ്പ് ‘വേനൽകിളികൾ’ ശ്രദ്ധേയമായി. കുട്ടികളുടെ സർഗപരമായ കഴിവുകൾ കണ്ടെത്താനും പരിപോഷിപ്പിക്കാനുമായി സംഘടിപ്പിച്ച ക്യാമ്പ് വെളളിയാഴ്ച ലൈഫ് ടു ലൈഫ് സ്പോർട്സ് ആൻഡ് ആർട്സ് സെന്ററിൽ നടന്നു. നാൽപതിലേറെ കുട്ടികൾ പങ്കെടുത്ത ക്യാമ്പ് അറിവും വിനോദവും ഒരുമിച്ചുചേർന്ന മികച്ച അനുഭവമായി മാറി.

പ്രസിഡന്റ് യു. സുമേഷ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ക്യാമ്പ് ഡയറക്ടർ ഗോകുൽ ദാസ് പി.ആർ. നയിച്ച സെഷനുകളിൽ വ്യക്തിത്വ വികസനം, കഥ, കവിത, അഭിനയം എന്നിവ ഉൾപ്പെടെ കുട്ടികൾക്കായുള്ള വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. സെക്രട്ടറി നിഷ പ്രഭാകരൻ ക്ലാസുകളും സംവേദനാത്മക ചർച്ചകളും നയിച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. ഷിനോ യോഗിയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും, കളരി ആചാര്യൻ സഞ്ജയൻ,ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കളരിപ്പയറ്റ് പരിശീലനവും നടന്നു.

ഒമാനിലെ ആദ്യത്തെ പഞ്ചവാദ്യ വിദ്വാനും 42 വർഷത്തെ കലാസേവകനുമായ തിച്ചൂർ സുരേന്ദ്രനും കുടുംബത്തിനും സമാപന സമ്മേളനത്തിൽ ചന്ദ്രബാബു പൊന്നാടയണിയിച്ച് ആദരിച്ചു. സെക്രട്ടറി നിഷപ്രഭാകരൻ ഉപഹാരവും കൈമാറി. വിജി സുരേന്ദ്രനെ അപർണ വിജയൻ പൊന്നാടയണിയിക്കുകയും പ്രസിഡന്റ് സുമേഷ് ഉപഹാരം കൈമാറുകയും ചെയ്തു. തുടർന്ന് പൊതുചർച്ചയും അനുഭവങ്ങൾ പങ്കുവെക്കലും നടന്നു.

കളിയും ചിരിയും പഠനവും ഒത്തുചേർന്ന ക്യാമ്പ് കുട്ടികളിൽ ലഹരി വിരുദ്ധ ബോധവൽകരണം വളർത്തുന്നതിനും സാമൂഹിക ഉത്തരവാദിത്വബോധം സൃഷ്ടിക്കുന്നതിനും സഹായകമായതായി വിലയിരുത്തി. പ്രചോദന മലയാളി സമാജം പ്രസിഡന്റ് സുമേഷ്, സെക്രട്ടറി നിഷ പ്രഭാകരൻ, കൺവീനർ സജേഷ്, ആര്യ സയൂജ്, ഉപദേശക സമിതി ചന്ദ്രബാബു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ, ഹരി, സുരേഷ് ബാബു, ഷമീറ ഷഭിലാഷ്, ഡിലീഷ് എന്നിവരും ലേഡീസ് വിംഗ് അംഗങ്ങളായ നീതു, ഗോപിക വിമിഷ, സൗമി, കീർത്തി ജാസ്മിൻ എന്നിവർ നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറി മണികണ്ഠൻ നന്ദി പറഞ്ഞു.

Tags:    
News Summary - The 'Venakkilikal' camp became a hit with dancing, singing and storytelling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.